Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monkey Attack

Thrissur

കു​ര​ങ്ങുശ​ല്യം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പു​തു​ക്കാ​ട്: കു​റു​മാ​ലി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രപ​രി​സ​ര​ത്ത് കു​ര​ങ്ങ് ശ​ല്യം. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ ദേ​വ​സ്വം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് വീ​ണ് പ​രി​ക്കേ​റ്റു.​ ഇന്നലെ വൈ​കി​ട്ടാ​ണ് സം​ഭ​വം.​ കും​ഭ​ഭ​ര​ണി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് ഈ ​സ​മ​യ​ത്ത് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ളു​ക​ൾ​ക്ക് നേ​രെ കു​ര​ങ്ങ​ൻ ചാ​ടിവ​രു​ന്ന​ത് ക​ണ്ട് ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​രു മ​ണി​ക്കൂ​റോ​ളം ശ​ല്യം ചെ​യ്ത കു​ര​ങ്ങ​ൻ ദേ​ശീ​യ​പാ​ത​യോ​ര​ത്തേ​ക്ക് നീ​ങ്ങി.​ ഇ​തി​നി​ടെ ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ര​ങ്ങ​നെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പു​തു​ക്കാ​ട് നി​ന്ന് ഫ​യ​ർ ആ​ൻഡ് റെ​സ്ക്യൂ അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കു​ര​ങ്ങ​നെ പി​ടി​കൂ​ടാ​നാ​യി​ല്ല.

ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ന​ന്തി​ക്ക​ര, കു​റു​മാ​ലി പ്ര​ദേ​ശ​ത്ത് കു​ര​ങ്ങ​ൻ എ​ത്തി ശ​ല്യം ചെ​യ്യാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് കു​ര​ങ്ങ​നെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up