മേലൂർ: ഗ്രാമപഞ്ചായത്തിലെ വെട്ടുകടവുഭാഗത്ത് കുരങ്ങിന്റെ ആക്രമണത്തിൽ സ്ത്രീക്കു പരിക്ക്. വെള്ളായിക്കുടം രവീന്ദ്രൻ ഭാര്യ ഭാനുമതി (56) ക്കാണ് കഴുത്തിനും ഷോൾഡറിനും ഇടയ്ക്കാണ് നഖം കൊണ്ട് മാന്തിയിരിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഉടൻ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. ഇന്നലെ രാവിലെ ചാലക്കുടിയിലും കുരങ്ങിന്റെ ആക്രമണത്തിൽ രണ്ടുപേർക്കു പരിക്കേറ്റിരുന്നു.
Tags : nattu vishesham Woman injured monkey attack