വിമുക്തി മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണത്തിൽനിന്ന്.
പുൽപ്പള്ളി: മരക്കടവ് ഗവ.എൽപി സ്കൂളിൽ വിമുക്തി മിഷന്റെ സഹകരണത്തോടെ കുട്ടികളുടെ മോക് ഡ്രില്ലും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സുമയ്യത്ത് റിയാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.വി. സിജിമോൾ, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ സി.പി. പ്രകാശൻ, എംപിടിഎ പ്രസിഡന്റ് സൗമ്യ കൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റ് നീതു ബിജീഷ്, സ്റ്റാഫ് സെക്രട്ടറി എം.കെ. ചിഞ്ചു, എസ്പിജി കോ-ഓർഡിനേറ്റർ ശ്രീജ രാജു എന്നിവർ പ്രസംഗിച്ചു.
വിമുക്തി മിഷൻ ജില്ലാ കോൃ-ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ക്ലാസെടുത്തു.
Tags :