x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​ങ്കി​പ്പ​നി: സ്ഥ​ലം ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കും

വെബ് ഡെസ്ക്
Published: October 27, 2026 11:08 PM IST | Updated: October 27, 2026 11:08 PM IST

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​സ​ഭ​യും ചേ​ര്‍​ന്ന് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​പി യൂ​ണി​റ്റ്, ഡി​വി​സി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ ലാ​ര്‍​വ​ക​ളെ ക​ണ്ടെ​ത്തി. വീ​ഴ്ച വ​രു​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കെ​ട്ടി​ട ഉ​ട​മ​ക​ള്‍​ക്കും പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കേ​ണ്ട ഗൗ​ര​വ​സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും തു​ട​രും. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ഡ്രൈ ​ഡേ ആ​ച​രി​ച്ചാ​ല്‍ മാ​ത്ര​മേ ഡെ​ങ്കി​പ്പ​നി നി​ര്‍​മാ​ര്‍​ജ​നം സാ​ധ്യ​മാ​കൂ​വെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍, എ​ന്‍റ​മോ​ള​ജി​സ്റ്റ്, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ന്‍ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ് നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റി​സ്വാ​ന സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷെ​റീ​ന ജ​വ​ഹ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍, ഫാ​ത്തി​മ​ത്ത് സു​ഹ​റ, പി.​പി. യൂ​ണി​റ്റ് ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്‌ട​ര്‍ സി.​വി. ബി​ശ്വ​ജി​ത്ത്, ആ​ര്‍​എം​ഒ ഡോ. ​സ​റീ​ന ആ​ബി​ദ്, ഡി​വി​സി ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഷം​സു​ദീ​ന്‍, തി​രു​വാ​ലി ബ്ലോ​ക്ക് ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ശ്രീ​ജി​ത്ത് അ​മ്പ്ര​ക്കാ​ട്ട്, പി​ആ​ര്‍​ഒ അ​ലി​ബാ​പ്പു, എ​ന്‍റ​മോ​ള​ജി​സ്റ്റ് സോ​ന, ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് രാ​ഗി​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up