ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു.
കോഴിക്കോട്: വെര്‍ച്വല്‍ ക്യാപ്റ്റന്‍സിന്റെ നൂതന എഐ അധിഷ പ്ലാറ്റ്ഫോമായ "സെയില്‍സ് എക്സിന്റെ' (SalesX) ലോഞ്ചിംഗ് കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.
സലാം പാപ്പിനിശേരി (സിഇഒ യാബ് ലീഗല്‍ സര്‍വീസസ്), മുഹമ്മദ് മദനി കൊടിയില്‍ (എംഡി എബിസി ഗ്രൂപ്പ്), ഡോ. പി. ഡണ്‍സ്റ്റണ്‍ (സിഇഒ, ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമി), ഷാഫി ഷൗക്കത്ത് (ചെയര്മാന് ഡബ്ല്യുഒഐ), പി. മുഹമ്മദ് ഫസീം (സിഇഒ, ഹൈലൈറ്റ് ബില്‍ഡേഴ്സ്), ഹുമയൂണ്‍ കള്ളിയത്ത് (എക്സിക്യൂട്ടീവ് ഡയറക്ടര്‍, കൈരളി ടിഎംടി), റൗള്‍ ജോണ്‍ അജു (എഐ ഇന്നൊവേറ്റര്‍), ഉത്തര രാമകൃഷ്ണന് (ചെയര്‍പേഴ്സണ്‍ വെന്‍ ഫൗണ്ടേഷന്), കെ. സുരേഷ് കുമാര്‍ (എംഡി, സ്കൈബെര്ടെക്) തുടങ്ങിയവർ പങ്കെടുത്തു.
അത്യാധുനിക സാങ്കേതികവിദ്യയും മനുഷ്യന്റെ വില്പന വൈദഗ്ധ്യവും ഒന്നിപ്പിക്കുന്ന സെയില്‍സ് പ്ലാറ്റ്ഫോമാണ് സെയില്‍സ് എക്സ്. യഥാര്‍ഥ ജീവിത സാഹചര്യങ്ങള്‍ക്ക് സമാനമായ എഐ സിമുലേഷനുകളിലൂടെ സെയില്‍സ് പ്രഫഷണലുകള്‍ക്ക് ഇതില്‍ പരിശീലനം നേടാം.
ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്കും സെയില്‍സ് എക്സുമായുള്ള ധാരണാ പത്രവും ഒപ്പുവച്ചു. തുടര്‍ന്ന് വെര്‍ച്വല്‍ കാപ്റ്റന്സിന്റെ സ്ഥാപകയും എംഡിയുമായ റോഷ്ന സഫര്‍ നയിച്ച സെയില്‍ പരിശീലന സെഷനും നടന്നു.
Tags :