കൊയിലാണ്ടി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിച്ചു.
അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മനുഫ്, ഷിഹാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നന്തി മേല്‍പ്പാലത്തില്‍ പാലത്തിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റവരെ നന്തി സഹാനി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഒരാള കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ടാമത്തെയാളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാരങ്ങോളി കുളത്തിന് സമീപമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. പൊലിസ് സംഭവസ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Tags :