വീൽചെയർ കൈമാറ്റത്തിന്റെ ഉദ്ഘാടനം ബോബി ഷിബു നിർവഹിക്കുന്നു
കൂടരഞ്ഞി: കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാസ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വീൽചെയർ സംഭാവന നൽകി.
വീൽചെയർ കൈമാറ്റത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിഷാബി ഷിയാസ്, മെഡിക്കൽ ഓഫിസർ ഡോ. സുബൈദ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, കാസ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ അബ്ദുൽ നാസർ, പി. ഷാജർ എന്നിവർ പ്രസംഗിച്ചു.
Tags :