x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​​ന്‍റെ പ​ണം ക​വ​ര്‍​ന്ന അ​ന്ത​ര്‍ജി​ല്ലാ പോ​ക്ക​റ്റ​ടി സം​ഘം പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: October 27, 2026 11:03 PM IST | Updated: October 27, 2026 11:03 PM IST

എ​ട​ക്ക​ര: ട്ര​ഷ​റി​യി​ല്‍നി​ന്ന് പെ​ന്‍​ഷ​ന്‍ തു​ക വാ​ങ്ങി ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​​ന്‍റെ ബാ​ഗ് കീ​റി അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന കേ​സി​ല്‍ അ​ന്ത​ര്‍ ജി​ല്ലാ പോ​ക്ക​റ്റ​ടി സം​ഘ​ത്തി​ലെ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ചു​ണ്ടെ​ങ്കു​ന്ന​ന്‍ ഹു​സൈ​ന്‍ (51), ചു​ള്ളി​യോ​ട് പെ​രു​മ്പ​ള്ളി​യി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി (38) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര എ​സ്‌​ഐ കെ.​ആ​ര്‍. ജ​സ്റ്റി​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 22-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​യ റി​ട്ട​യേ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ട​ക്ക​ര ട്ര​ഷ​റി​യി​ല്‍നി​ന്ന് പെ​ന്‍​ഷ​ന്‍ വാ​ങ്ങി ബ​സി​ല്‍ ചു​ങ്ക​ത്ത​റ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് കീ​റി​യ നി​ല​യി​ലും പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യും അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ എ​ട​ക്ക​ര പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ട​ക്ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സും നി​ല​മ്പൂ​ര്‍ സ്‌​ക്വാ​ഡും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. മ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ മ​റ്റൊ​രു മോ​ഷ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി​ക​ളെ പൊ​ലി​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ സ​മ​യ​ത്ത് ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്നു ബ്ലേ​ഡും ക​ത്രി​ക​യും ക​ണ്ടെ​ടു​ത്തു.

തി​ര​ക്കു​ള്ള ബ​സു​ക​ളി​ല്‍ ക​യ​റി യാ​ത്ര​ക്കാ​രു​ടെ ബാ​ഗ് കീ​റി പ​ണം ക​വ​ര്‍​ച്ച ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പി​ടി​യി​ലാ​യ ഹു​സൈ​ന്‍ നൂ​റോ​ളം പോ​ക്ക​റ്റ​ടി കേ​സു​ക​ളി​ലും മു​ഹ​മ്മ​ദ് റാ​ഫി അ​ഞ്ചോ​ളം പോ​ക്ക​റ്റ​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

എ​സ്‌​ഐ​മാ​രാ​യ ജെ. ​അ​രു​ണ്‍, വി.​ആ​ര്‍. അ​ജി​ത്ത്, എ​എ​സ്‌​ഐ ഏ​ബ്ര​ഹാം, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ യൂ​സ​ഫ്, നി​ല​മ്പൂ​ര്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പി. ​സാ​ബി​ര്‍, സ​ജീ​ഷ് നി​ല​മ്പൂ​ര്‍, സി.​കെ. സ​ജേ​ഷ്, എം. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags :

Recent News

Corehub Up