x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​റ്റ് മീ​റ്റ​ര്‍ ക്ഷാ​മം; ഉ​പ​ഭോ​ക്താ​ക്ക​ളും ഏ​ജ​ന്‍​സി​ക​ളും പ്ര​തി​സ​ന്ധി​യി​ല്‍

വെബ് ഡെസ്ക്
Published: October 27, 2026 11:04 PM IST | Updated: October 27, 2026 11:04 PM IST

മ​ഞ്ചേ​രി: പു​ര​പ്പു​റ സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ച വീ​ടു​ക​ളി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ നെ​റ്റ് മീ​റ്റ​ര്‍ ല​ഭി​ക്കാ​ത്ത​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ​യും സോ​ളാ​ര്‍ ഏ​ജ​ന്‍​സി​ക​ളെ​യും വ​ല​ക്കു​ന്നു. വാ​യ്പ​യെ​ടു​ത്ത് സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ച​വ​രാ​ണ് മീ​റ്റ​ര്‍ ല​ഭി​ക്കാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത നേ​രി​ടു​ന്ന​ത്.

സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ല്‍നി​ന്ന് മീ​റ്റ​ര്‍ വാ​ങ്ങി സ്ഥാ​പി​ക്കാ​ന്‍ 5,000 രൂ​പ​യി​ല​ധി​കം ചെ​ല​വാ​കു​ന്ന​താ​യാ​ണ് പ​രാ​തി. സോ​ളാ​ര്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചി​ട്ടും മീ​റ്റ​ര്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സം​വി​ധാ​ന​ത്തി​​ന്‍റെ പൂ​ര്‍​ണ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

കെ​എ​സ്ഇ​ബി​യി​ല്‍നി​ന്ന് മീ​റ്റ​ര്‍ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​ത്തു​നി​ന്ന് പ​ണം ന​ല്‍​കി മീ​റ്റ​ര്‍ വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത് വാ​യ്പ​യു​ടെ തി​രി​ച്ച​ട​വി​നൊ​പ്പം വ​ലി​യ അ​ധി​ക ബാ​ധ്യ​ത​യാ​ണു​ണ്ടാ​ക്കു​ന്ന​ത്.
സാ​ധാ​ര​ണ​ക്കാ​രാ​യ വീ​ട്ടു​ട​മ​ക​ള്‍​ക്ക് ഇ​ത്ര​യും തു​ക പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്.

എ​ന്നാ​ല്‍, മീ​റ്റ​റു​ക​ളു​ടെ സ്റ്റോ​ക്ക് തീ​ര്‍​ന്ന​താ​ണ് വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വി​ശ​ദീ​ക​ര​ണം. കേ​ന്ദ്രീ​കൃ​ത സം​ഭ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് മീ​റ്റ​റു​ക​ള്‍ വാ​ങ്ങു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്റ്റോ​ക്ക് തീ​ര്‍​ന്ന​തും സോ​ളാ​ര്‍ പ്ലാ​​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പു​തി​യ അ​പേ​ക്ഷ​ക​ള്‍ വ​ര്‍​ധി​ച്ച​തും ആ​വ​ശ്യ​ക​ത ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി.

പു​തി​യ സ്റ്റോ​ക്ക് ല​ഭി​ക്കു​ന്ന​തോ​ടെ ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ മീ​റ്റ​റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.
കെ​എ​സ്ഇ​ബി​യി​ല്‍നി​ന്ന് മീ​റ്റ​ര്‍ ന​ല്‍​കു​മ്പോ​ള്‍ പ്ര​തി​മാ​സ വാ​ട​ക ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പു​റ​ത്തു​നി​ന്ന് വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന ബു​ദ്ധി​മു​ട്ട്.

അ​തേ​സ​മ​യം, മീ​റ്റ​ര്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സോ​ളാ​ര്‍ പ്ലാ​​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ച​വ​ര്‍​ക്കു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് സോ​ളാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.

പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്കും പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണി​വ​ര്‍.

മീ​റ്റ​ര്‍ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍.

Tags :

Recent News

Corehub Up