x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ത​ര്‍​സം​സ്ഥാ​ന ല​ഹ​രി ഏ​ജ​ന്‍റു​മാ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: October 27, 2026 10:59 PM IST | Updated: October 27, 2026 10:59 PM IST

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കു​റു​മ്പ​ല​ങ്ങോ​ടുനി​ന്ന് 10 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ധാ​ന ല​ഹ​രി ഏ​ജ​ന്‍റു​മാ​രാ​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍.

ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠ​പു​രം കൈ​ത​പ്രം നീ​ലി​മാ​വു​ങ്ക​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് (44), ബം​ഗ​ളൂ​രു സു​ലി​ക്ക​ര സ്വ​ദേ​ശി റി​പ്പോ​ണ്‍ (33) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര പൊ​ലി​സും ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 22-ന് ​വി​ല്‍​പ​ന​യ്ക്കാ​യി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച എം​ഡി​എം​എ​യു​മാ​യി ത​ച്ച​ങ്ങോ​ട് സ്വ​ദേ​ശി അ​ജ​യ് (25), ബി​ജോ വ​ര്‍​ഗീ​സ് (31), അ​ഖി​ല്‍ സേ​വ്യ​ര്‍ (29) എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളെ​ക്കു​റി​ച്ച് വി​വ​ര ല​ഭി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​റ​ഫീ​ഖി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​ട​ക്ക​ര സി​ഐ ഇ. ​ബാ​ബു​വും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ബം​ഗ​ളൂ​രു​വി​ലെ​ത്തി പ്ര​തി​ക​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ച്ച് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍നി​ന്ന് 1,37,000 രൂ​പ​യും നി​ര​വ​ധി എ​ടി​എം കാ​ര്‍​ഡു​ക​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ പി. ​നി​യാ​സ്, കെ. ​പ്രി​ന്‍​സ്, ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സു​നി​ല്‍ മ​മ്പാ​ട്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി. ആ​ഷി​ഫ് അ​ലി, ടി. ​നി​ബി​ന്‍​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ടാ​ക്‌​സി ഡ്രൈ​വ​റി​ല്‍നി​ന്ന് ല​ഹ​രി മാ​ഫി​യ ത​ല​വ​നി​ലേ​ക്ക്

എ​ട​ക്ക​ര: ല​ഹ​രി ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ക്ക എ​ന്ന പേ​രി​ല്‍ മാ​ത്രം അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ബ്ദു​ള്‍ ല​ത്തീ​ഫ് പൊ​ലി​സി​ന് ത​ല​വേ​ദ​ന​യാ​യ​ത് മാ​സ​ങ്ങ​ളോ​ള​മാ​ണ്.

മു​ന്‍​പ് ബം​ഗ​ളൂ​രു​വി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​യി​രു​ന്ന ഇ​യാ​ള്‍ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടാ​ണ് അ​ന്ത​ര്‍​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യി മാ​റി​യ​ത്.
ആ​രും സം​ശ​യി​ക്കാ​തി​രി​ക്കാ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍ എ​ന്ന വ്യാ​ജേ​ന ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച ഇ​യാ​ള്‍ ല​ഹ​രി കൈ​മാ​റ്റ​ത്തി​നാ​യി അ​ത്യാ​ധു​നി​ക രീ​തി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പൊ​ലി​സി​​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ സ്വ​ന്തം പേ​രി​ല്‍ ഉ​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളോ സിം ​കാ​ര്‍​ഡു​ക​ളോ ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.

മ​റ്റു പ​ല​രുടെയും പേ​രി​ല്‍ എ​ടു​ത്ത വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും സിം ​കാ​ര്‍​ഡു​ക​ളും വ​ഴി​യാ​യി​രു​ന്നു കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​ത്.

ഇ​ക്ക എ​ന്ന പേ​ര​ല്ലാ​തെ ല​ത്തീ​ഫി​​ന്‍റെ യ​ഥാ​ര്‍​ഥ പേ​രോ വി​ലാ​സ​മോ ല​ഹ​രി വാ​ങ്ങി​യി​രു​ന്ന പ്രാ​ദേ​ശി​ക ഏ​ജ​​ന്‍റു​മാ​ര്‍​ക്ക് പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു.
പ്രാ​ദേ​ശി​ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി റി​പ്പോ​ണി​​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ല​ത്തീ​ഫി​​ന്‍റെ പ്ര​വ​ര്‍​ത്ത​നം. പ്ര​തി​ക​ളി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്ത എ​ടി​എം കാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Tags :

Recent News

Corehub Up