x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ള്‍ മാ​റ്റി​യ​തി​ല്‍ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 27, 2026 11:02 PM IST | Updated: October 27, 2026 11:02 PM IST

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ഡി​പ്പോ​യ്ക്ക് ല​ഭി​ച്ച അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ള്‍ മ​റ്റ് ഡി​പ്പോ​ക​ളി​ലേ​ക്ക് മാ​റ്റി​യ​തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം. മി​ക​ച്ച ക​ള​ക്‌ഷ​ന്‍ ല​ഭി​ച്ചി​രു​ന്ന പാ​ല​ക്കാ​ട് - ഗൂ​ഡ​ല്ലൂ​ര്‍, മൂ​വാ​റ്റു​പു​ഴ - ഗൂ​ഡ​ല്ലൂ​ര്‍ സ​ര്‍​വീ​സു​ക​ളാ​ണ് നി​ല​മ്പൂ​ര്‍ ഡി​പ്പോ​യി​ല്‍നി​ന്ന് മാ​റ്റി​യ​ത്. നി​ല​വി​ല്‍ ഈ ​സ​ര്‍​വീ​സു​ക​ള്‍ യ​ഥാ​ക്ര​മം പാ​ല​ക്കാ​ട്, മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​ക​ളി​ല്‍നി​ന്നാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

ഇ​തി​നു​പു​റ​മേ, നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്ന നി​ല​മ്പൂ​ര്‍ - ഗൂ​ഡ​ല്ലൂ​ര്‍ - പൊ​ന്നാ​നി സ​ര്‍​വീ​സും നി​ല​വി​ല്‍ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ​യും വ​രു​മാ​ന​വും നേ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സാ​ണ് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലാ​തെ നി​ര്‍​ത്ത​ലാ​ക്കി​യ​ത്.

ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ പേ​രി​ല്‍ യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. മാ​സ​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ പ്രാ​വ​ശ്യം ഊ​ട്ടി​യി​ലേ​ക്ക് ന​ട​ത്തു​ന്ന ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് സു​ഖ​ക​ര​മ​ല്ലാ​ത്ത ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ​യും വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​ണ്ട്. നി​ല​മ്പൂ​രി​ന്‍റെ സ​ര്‍​വി​സു​ക​ള്‍ മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി അ​ധി​കൃ​ത​ര്‍ പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ം നാ​ട്ടു​കാ​രു​ം ആവശ്യപ്പെട്ടു.

Tags :

Recent News

Corehub Up