കാണക്കാരി പഞ്ചായത്തിലെ തടത്തിപ്പറമ്പ് റോഡ് മന്ത്രി മോൻസ് ജോസഫ് തുറന്നു നൽകുന്നു.
കാണക്കാരി: സ്വന്തം വീട്ടുമുറ്റത്ത് വാഹനം എത്തുന്ന വഴിയെന്ന സ്വപ്നം കണ്ട തലമുറകൾക്ക് ആഹ്ലാദം. പഞ്ചായത്തിലെ തടത്തിപ്പറമ്പ് നിവാസികളാണ് വാഹനം കടന്നെത്തുന്ന വഴി പ്രതീക്ഷിച്ച് അരനൂറ്റാണ്ടായി കാത്തിരിപ്പ് നടത്തിയത്.
ജനകീയ ആവശ്യം തിരിച്ചറിഞ്ഞ് ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ നടത്തിയ ഇടപെടലുകളിൽ ഒട്ടേറെ കുടുംബങ്ങൾക്ക് ആവേശം സമ്മാനിച്ച് തടത്തിപ്പറമ്പിൽ വഴി മന്ത്രി മോൻസ് ജോസഫ് തുറന്നു നൽകി. തടത്തിപ്പറമ്പ് പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് റോഡിന്റെ ഉദ്ഘാടനകര്‍മം നടത്തിയത്.
റോഡ് നിര്‍മാണത്തിന് മുഖ്യനേതൃത്വം വഹിച്ച ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം സിന്‍സി ജെയ്സൺ, പഞ്ചായത്തംഗം ജോബി ജോസഫ് എന്നിവർക്ക് നാട്ടുകാർ ഉപഹാരങ്ങൾ സമ്മാനിച്ചു. റോഡ് വികസനം യാഥാർഥ്യമാക്കാൻസ്ഥലം വിട്ടുനല്‍കിയ വിജയകുമാരി ഹേമാലയത്തെ പൊന്നാടയണിയിച്ച് മന്ത്രി മോന്‍സ് ജോസഫ് ആദരിച്ചു. റോഡിന് സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനും ടാറിംഗ് നടത്തുന്നതിനുമായി 10 ലക്ഷം രൂപ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പഞ്ചായത്ത് പ്രസിഡന്റ് ഒ.ആര്. വിജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം സിന്‍സി ജെയ്സണ്‍, രതീഷ് എണ്ണച്ചേരില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷാമോള്‍ ജോബി, പഞ്ചായത്തംഗങ്ങളായ ബെന്‍സി ജോഷി, ജോയി ചാണകപ്പാറ, ജോബി ജോസഫ്, ജോയി ജോര്‍ജ് കൈതയ്ക്കല്‍, ആശ ജോണ്‍ സാമുവല്‍, മൈക്കിള്‍ പനമട, ബിജു തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :