ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിന് യോഗ്യത നേടിയവർ
കൽപ്പറ്റ: ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ 3,000 മീറ്റർ റിലേയിൽ മത്സരിക്കുന്നതിന് വയനാടിന്റെ താരങ്ങൾ യോഗ്യത നേടി. മൂലങ്കാവ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ എൽവിൻ അഗസ്റ്റിൻ ജോസഫ്(ബത്തേരി), എച്ച്. ശ്രാവണ്‍(മീനങ്ങാടി), ഭാരതീയ വിദ്യാഭവൻ വിദ്യാർഥി എം.ഡി. കാശിനാഥ്(മീനങ്ങാടി) എന്നിവരാണ് ദേശീയ ചാന്പ്യൻഷിപ്പിൽ മത്സരിക്കുക.
പെരുന്പാവൂരിൽ സംസ്ഥാന ചാന്പ്യൻഷിപ്പിൽ ഈ ഇനത്തിൽ രണ്ടാം സ്ഥാനം നേടിയാണ് കുട്ടികൾ ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. സംസ്ഥാന ചാന്പ്യൻഷിപ്പിൽ ജില്ലയിൽനിന്നുള്ള മത്സരാർഥികൾക്ക് ആദ്യമായാണ് മെഡൽ നേട്ടം.
ബത്തേരിയിൽ അബി ഇസ്മയിലിന് കീഴിലാണ് കുട്ടികളുടെ പരിശീലനം. കർണാകയിലെ ബംഗളൂരു, തുംകൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഡിസംബർ അഞ്ച് മുതൽ 15 വരെയാണ് ദേശീയ ചാന്പ്യൻഷിപ്. താരങ്ങളെ എയിംസ്വേ ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ എൻ. റിപ്പണ്‍, മാനേജിംഗ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, ഡയറക്ടർമാരായ പി.കെ. ഷമീൽ, സന്ദീപ് സെബാസ്റ്റ്യൻ, കെ.വി. ജോണി എന്നിവർ അഭിനന്ദിച്ചു.
Tags :