ഐഎംഎ മുൻ പ്രസിഡന്റ് ഡോ.എം. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ജില്ലാ ലൈബ്രറി കൗണ്‍സിൽ നടത്തുന്ന പുസ്തകോത്സവത്തിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റ്(ഡബ്ല്യുഎൽഎഫ് )കൗണ്ടറും ഡെലിഗേറ്റ് പാസ് വിതരണവും ഐഎംഎ മുൻ പ്രസിഡന്റ് ഡോ.എം. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാധ്യമപ്രവർത്തകനും കൈനാട്ടി പദ്മപ്രഭാ ലൈബ്രറി പ്രസിഡന്റുമായ ടി.വി. രവീന്ദ്രൻ ആദ്യ പാസ് സ്വീകകരിച്ചു. പി.കെ. സുധീർ, സൂപ്പി പളളിയാൽ, പി.കെ. സത്താർ, ഷാജൻ ജോസ്, സി.എം. സന്തോഷ്, പി. സാജിത, ഏച്ചോം ഗോപി, ശ്രീജിത്ത് ശ്രീവിഹാർ, പി.യു. ദേവസ്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags :