x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രാദു​രി​തം: മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: October 27, 2026 10:34 PM IST | Updated: October 27, 2026 10:34 PM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ൾ.

പു​ൽ​പ്പ​ള്ളി: താ​മ​ര​ശേ​രി ചു​രം റോ​ഡി​ലെ യാ​ത്ര ദു​രി​ത​മ​ട​ക്ക​മു​ള വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കി.

ചു​രം റോ​ഡി​ലെ ഗ​താ​ഗ​ത​ത​ട​സം പ​രി​ഹ​രി​ക്കു​ന്ന​തി​നും പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് നി​ർ​മാ​ണ​വും തു​ര​ങ്ക പാ​ത​യു​ടെ നി​ർ​ത്തി​വ​ച്ച നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണം, വ​യ​നാ​ട് എ​യ​ർ​പോ​ർ​ട്ട് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ത്രി യാ​ത്രാ നി​രോ​ധ​നം മാ​റ്റു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളും ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ള്ള കാ​ര്യ​ങ്ങ​ളും ക​ർ​ണാ​ട​ക ഗ​വ​ണ്‍​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും ഇ​ക്കാ​ര്യ​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചു​രം യാ​ത്ര പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags :

Recent News

Corehub Up