x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍; മു​റി​ച്ചു നീ​ക്കു​ന്നില്ലെന്ന്

വെബ് ഡെസ്ക്
Published: October 27, 2026 11:11 PM IST | Updated: October 27, 2026 11:11 PM IST

വ​ഴി​യി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ല​മ​രം.

കൊ​ല്ലം: പ​ന​യം പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡി​ലെ മു​ള​മൂ​ട്ടി​ല്‍ നി​ന്ന് പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യോ​ര​ത്തു​ള്ള 100 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്കം വ​രു​ന്ന പാ​ല​മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും മു​റി​ച്ചു നീ​ക്കു​ന്നി​ല്ല.

പാ​ല​യു​ടെ മ​ധ്യ​ഭാ​ഗം ജീ​ര്‍​ണി​ച്ചു നി​ല്‍​ക്കു​ക​യാ​ണ്. പ​രാ​തി ന​ല്‍​കി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ മു​റി​ച്ചു നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.
മ​ര​ത്തോ​ടു ചേ​ര്‍​ന്നാ​ണ് കെ​എ​സ്ഇ​ബി ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​ത്. മ​രം വീ​ണാ​ല്‍ ലൈ​ന്‍ മു​റി​യു​ക​യും പോ​സ്റ്റ് ഒ​ടി​യു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ കെഎസ്ഇബി ഉ​ദ്യോ​ഗ​സ്ഥ​രും മ​രം വീ​ഴു​ന്നെ​ങ്കി​ല്‍ വീ​ഴ​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ്. സ​മീ​പ​ത്തെ ഉ​ന്ന​തി​യി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കും നി​ര​വ​ധി പേ​ര്‍ മ​ര​ത്തി​നു സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്നു.

മ​രം മു​റി​ച്ചു​മാ​റ്റാ​നാ​യി ക​ഴി​ഞ്ഞ മേയി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍, അ​ടു​ത്തു​ള്ള ഉ​ന്ന​തി​യി​ലെ താ​മ​സ​ക്കാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​ന​യം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ആ​റു മാ​സ​മാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. തു​ലാ​വ​ര്‍​ഷം ക​ന​ക്കു​ക​യും കാ​റ്റു​വീ​ശു​ക​യും ചെ​യ്യു​മ്പോ​ഴു​ള്ള സ്ഥി​തി എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

 

Tags :

Recent News

Corehub Up