x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണം, പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ


Published: February 16, 2026 01:26 AM IST | Updated: February 16, 2026 01:26 AM IST

സ്ത്രീ​യെ കു​ര​ങ്ങ് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച മേ​ലൂ​രി​ൽ ആ​ർ​ആ​ർ​ടി സം​ഘം എ​ത്തി​യ​പ്പോ​ൾ

മേ​ലൂ​ർ: വെ​ട്ടു​ക​ട​വ് പ്ര​ദേ​ശ​ത്ത് കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി സം​ഘം മേ​ലൂ​രി​ലെ​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ ചാ​ല​ക്കു​ടി​യി​ലും വൈ​കീ​ട്ട് മേ​ലൂ​രി​ലു​മെ​ത്തി​യ കു​ര​ങ്ങ് മൂ​ന്ന് പേ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ർ​ആ​ർ​ടി സം​ഘം എ​ത്തി​യ​ത്.

തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി പ​ല​രും ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ര​ങ്ങു​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ കൂ​ടു​ത​ൽ ഭീ​തി​യു​ണ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​വ​രെ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള കു​ര​ങ്ങി​നൊ​പ്പം അ​ഞ്ചോ​ളം മ​റ്റു കു​ര​ങ്ങു​ക​ളും പ്ര​ദേ​ശ​ത്ത് ചു​റ്റി​ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ ആ​ർആ​ർടി സം​ഘം സ്ഥ​ല​ത്തെ​ത്തി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം മേ​ലൂ​ർ വെ​ട്ടു​ക​ട​വ് പ്ര​ദേ​ശ​ത്തും സ​മീ​പ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി. തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Monkey attack nattuvishesham local news

Recent News

Corehub Up