x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ത്തൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്ക് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: October 27, 2026 10:40 PM IST | Updated: October 27, 2026 10:40 PM IST

കേ​ര​ള കോ​ൺ​ഗ്ര​സ് കാ​ണ​ക്കാ​രി മ​ണ്ഡ​ലം ക​ൺ​വെൻ​ഷ​നും മു​തി​ർ​ന്ന നേ​താ​വ് ന​ടു​ത്തേ​ട്ട് എ​ൻ.​എം. ഏ​ബ്ര​ഹാം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ണ​ക്കാ​രി: ക​ള​ത്തൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ണ​ക്കാ​രി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. കേ​ര​ള കോ​ൺ​ഗ്ര​സ് കാ​ണ​ക്കാ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നും മു​തി​ർ​ന്ന നേ​താ​വും കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ന​ടു​ത്തേ​ട്ട് എ​ൻ.​എം. ഏ​ബ്ര​ഹാം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​ണ​ക്കാ​രി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഫാ​ർ​മ​സി, ലാ​ബ്, ഒ​ബ്സ​ർ​വേ​ഷ​ൻ വാ​ർ​ഡ്, ഐ​പി വി​ഭാ​ഗം തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ പു​തി​യ മ​ന്ദി​രം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​സ് മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ചാ​ണ​ക​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, ജ​യ്സ​ൺ ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ, ജോ​സ​ഫ് മു​ട​ക്ക​നാ​ട്ട്, ജോ​സ​ഫ് ബോ​ണി​ഫെ​യ്സ്, രാ​ജു ഇ​മ്മാ​നു​വ​ൽ, ജോ​ബി​ൻ വാ​ഴ​പ്പ​ള്ളി, ബാ​ബൂ​സ് ര​ത്ന​ഗി​രി, സ​ണ്ണി പാ​ല​മ​റ്റം, സ​ന്തോ​ഷ് കു​ള​ത്തി​നാ​യി​ൽ, വ​നി​താ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജാ​ൻ​സി തോ​മ​സ്, ജോ​മോ​ൾ ഫ്രാ​ൻ​സി​സ്, അ​മ്മി​ണി ടീ​ച്ച​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി​ൻ​സി ജ​യ്സ​ൺ, ര​തീ​ഷ് എ​ണ്ണ​ച്ചേ​രി​യി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ആ​ഷാ​മോ​ൾ ജോ​ബി, ബെ​റ്റ്സി​മോ​ൾ ജോ​ഷി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നെ​ത്തി​യ​വ​ർ​ക്കു​ള്ള അം​ഗ​ത്വ വി​ത​ര​ണം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി നി​ർ​വ​ഹി​ച്ചു.

Tags :

Recent News

Corehub Up