പുത്തൂര്‍ : കേരള ഭാഗ്യക്കുറി സ്ത്രീ ശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഒരു കോടി പുത്തൂര്‍ ചന്തമുക്ക് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ചെറുമങ്ങാട് പുളിക്കല്‍ വീട്ടില്‍ ജയൻ (48) ന്്.
ഓട്ടോ വാങ്ങിയതടക്കമുള്ള സാമ്പത്തിക ബാധ്യതകളും വീടിന്റെ അറ്റകുറ്റ പണികളും ലോട്ടറി തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവിവാഹിതനാണ്. അച്ഛന് : ഗോപാലകൃഷ്ണപിള്ള, അമ്മ : ശാന്തമ്മ, സഹോദരി : ജയന്തി.
ഭാഗ്യതാരാ, സ്ത്രീ ശക്തി തുടങ്ങിയ ടിക്കറ്റുകളുടെ ഒന്നാം സമ്മാനം 18 തവണ ലഭിച്ച ശ്രീ മൂകാംബിക ലക്കി സെന്ററിന്റെ ടിക്കറ്റിനായിരുന്നു ഭാഗ്യം തേടിയെത്തിയത്.
Tags :