x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം

വെബ് ഡെസ്ക്
Published: October 27, 2026 11:16 PM IST | Updated: October 27, 2026 11:16 PM IST

ച​ണ്ണ​പ്പേ​ട്ട​യി​ല്‍ അ​ട​ഞ്ഞു കി​ട​ക്കു​ന്ന ക​ട​ക​ള്‍.

കു​ള​ത്തൂ​പ്പു​ഴ : ഇ​എ​സ്എ പ​രി​ധി​യി​ല്‍ നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​ത്തോട്ടം മേ​ഖ​ല​ക​ളേ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ത് സം​യു​ക്ത ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത 12 മ​ണി​ക്കൂ​ര്‍ മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം. ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, ഇ​ട​മ​ണ്‍, കു​ള​ത്തൂ​പ്പു​ഴ, തി​ങ്ക​ള്‍​ക്കരി​ക്കം, ച​ണ്ണ​പ്പേ​ട്ട, പു​ന്ന​ല, പി​റ​വ​ന്തൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലാ​ണ് ഹ​ര്‍​ത്താ​ല്‍ ന​ട​ന്ന​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലും രാ​വി​ലെ മു​ത​ല്‍ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു.

കു​ള​ത്തു​പ്പു​ഴ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള ബ​സ് സ​ര്‍​വീ​സ് സ​മ​രാ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞു. ഡി​പ്പോ​യി​ലേ​ക്കു​ള്ള പാ​ത​യി​ല്‍ ക​യ​ര്‍ കെ​ട്ടി അ​ട​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ​ന്നാ​ല്‍ ദീ​ര്‍​ഘ ദൂ​ര സ​ര്‍​വീ​സു​ക​ളെ സ​മ​രം ബാ​ധി​ച്ചി​ല്ല.

രാ​വി​ലെ എ​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ളെ​യും ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞു. ചു​രു​ക്കം ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫിസ്, എ​സ്ബി​ഐ, ഫെ​ഡ​റ​ല്‍ ബാ​ങ്ക്, പോ​സ്റ്റ് ഓഫിസ് ഉ​ള്‍​പ്പ​ടെ​യു​ള്ള ഓ​ഫീ​സു​ക​ള്‍ അ​ട​പ്പി​ച്ചു. പി​ന്നീ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ല്‍ ന​ട​ന്ന 12 മ​ണി​ക്കൂ​ര്‍ സ​ത്യാ​ഗ്ര​ഹ സ​മ​രം സി​പി​എം നേ​താ​വ് ജോ​ര്‍​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ എ​സ്. ഗോ​പ​കു​മാ​ര്‍, ജെ. ​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, അ​ജി​മോ​ന്‍, ച​ന്ദ്ര​കു​മാ​ര്‍, ബി.രാ​ജീ​വ് ഉ​ള്‍​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.

ച​ണ്ണ​പ്പേ​ട്ട വി​ല്ലേ​ജ്
ച​ണ്ണ​പ്പേ​ട്ട വി​ല്ലേ​ജി​ലും ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണ​മാ​യി​രു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫിസു​ക​ള്‍ ബാ​ങ്കു​ക​ള്‍ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ അ​ട​ഞ്ഞ് കി​ട​ന്നു. ഓ​ട്ടോ, ടാ​ക്‌​സി എ​ന്നി​വ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യി​ല്ല. ച​ണ്ണ​പ്പേ​ട്ട ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം സി​പി​ഐ നേ​താ​വ് സാം ​കെ. ദാ​നി​യേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ ലി​ജു ജ​മാ​ല്‍, എ​സ്. സ​ന്തോ​ഷ്, ര​വീ​ന്ദ്ര​നാ​ഥ്, അ​സീം, അ​മ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ര്യ​ങ്കാ​വി​ലും തെ​ന്‍​മ​ല​യി​ലും ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണ​മാ​യി​രു​ന്നു. തെ​ന്‍​മ​ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ത് പൊലി​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി.
ഇ​വി​ടെ​യും ക​ട​ക​മ്പോ​ള​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫിസ് ഉ​ള്‍​പ്പ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫിസു​ക​ള്‍ ബാ​ങ്കു​ക​ള്‍ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ അ​ട​ഞ്ഞു​കി​ട​ന്നു. ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി​യി​ലും വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. തെ​ന്മല​യി​ല്‍ മു​ന്‍ എം​എ​ല്‍​എ പി.​എ​സ്. സു​പാ​ലും ആ​ര്യ​ങ്കാ​വി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം എ​സ്. ജ​യ​മോ​ഹ​നും സ​ത്യഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തേ​സ​മ​യം ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി​യ എ​ങ്ങും ത​ന്നെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ സം​ഘ​ര്‍​ഷ​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ഉ​ള്‍​പ്പ​ടെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​നാ​ണ് ഇ​ട​ത് സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം

പു​ന​ലൂ​ര്‍
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണ​മാ​യി​രു​ന്നു. പി​റ​വ​ന്തൂ​ര്‍, പു​ന്ന​ല മേ​ഖ​ല​ക​ളി​ല്‍ ഹ​ര്‍​ത്താ​ലി​ന് ന​ല്ല പ്ര​തി​ക​ര​ണ​മു​ണ്ടാ​യി.
ക​ട​ക​ള്‍ അ​ട​ച്ചും മ​റ്റും വ്യാ​പാ​രി​ക​ളും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ച്ചു.
സി​പി​എം നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഹ​ര്‍​ത്താ​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up