x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​കീ​യ കൂ​ട്ടാ​യ്മ റോ​ഡ് ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 11:12 PM IST | Updated: October 27, 2026 11:12 PM IST

സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റോ​ഡ് ഉ​പ​രോ​ധം

എ​ഴു​കോ​ണ്‍: ഇ​എ​സ്‌​ഐ റോ​ഡി​ന്‍റെ ശോ​ച​നീ​യ അ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.
ഇ​എ​സ്‌​ഐ റോ​ഡി​ല്‍ കോ​ട്ട​ക്കു​ഴി പ​ള്ളി മു​ത​ല്‍ ഇ​എ​സ്‌​ഐ​യ്ക്ക് താ​ഴെ​വ​രെ​യു​ള്ള 750 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ റോ​ഡ് പ​ണി ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് ഉ​പ​രോ​ധ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ര്‍. അ​രു​ണ്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

സി​റ്റി​ക​ളി​ല്‍​മാ​ത്രം ക​ണ്ടുവ​രാ​റു​ള്ള ബി​എം, ബി​സി റോ​ഡ് നി​ല​വാ​രം മ​ന്ത്രി​യാ​യി​രു​ന്ന കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ല്‍ കൊ​ണ്ടു​വ​ന്ന​തി​ന്‍റെ അ​സൂ​യ​യാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നും അ​രു​ണ്‍​ബാ​ബു ചൂ​ണ്ടി​ക്കാ​ട്ടി.

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഈ ​റോ​ഡി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ​ല ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം തു​ര​ങ്കം വ​യ്ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​നായി​രു​ന്നു. സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ര​തീ​ഷ് കി​ളി​ത്ത​ട്ടി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഓ​മ​ന​ക്കു​ട്ട​ന്‍, മാ​ത്യു പ​ണി​ക്ക​ര്‍, എ​ല്‍​സി മെ​മ്പ​ര്‍​മാ​രാ​യ ഷം​സു​ദീ​ന്‍, കൃ​ഷ്ണ​കു​മാ​ര്‍,പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. അ​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up