x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്രോ​ച്ച് റോ​ഡി​ല്ല; ഏ​ണി​യി​ലൂ​ടെ പാ​ലം ക​ട​ന്ന് നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: October 27, 2026 11:12 PM IST | Updated: October 27, 2026 11:12 PM IST

അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം എ​രു​മേ​ലി​യി​ലെ മ​ഞ്ഞ​ള​രു​വി പാ​ല​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​യി ഏ​ണി ചാ​രിവ​ച്ചി​രി​ക്കു​ന്നു.

എ​രു​മേ​ലി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മ​ഞ്ഞ​ള​രു​വി പാ​ല​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്രാ​ദു​രി​തം.

മു​ണ്ട​ക്ക​യം, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന ജോ​ലി​ക​ൾ 58 ല​ക്ഷം രൂ​പ​യു​ടെ എം​എ​ൽ​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പാ​ല​ത്തി​ലേ​ക്ക് ക​യ​റാ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ മ​ര​ഗോ​വ​ണി​യി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ മ​റു​ക​ര​യി​ലെ​ത്തു​ന്ന​ത്. പാ​ല​വും റോ​ഡും ത​മ്മി​ലു​ള്ള വ​ലി​യ ഉ​യ​ര​വ്യ​ത്യാ​സം കാ​ര​ണം ഏ​തു​നി​മി​ഷ​വും അ​പ​ക​ടം സം​ഭ​വി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഈ ​യാ​ത്ര.

താ​ത്കാ​ലി​ക​മാ​യി പോ​ലും യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​തെ ക​രാ​റു​കാ​ര​ൻ മ​ട​ങ്ങി​യ​തി​നെ​തി​രേ നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ യാ​ത്ര​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up