നിവേദനം മന്ത്രി ടി. സിദ്ദിഖിന് കൈമാറുന്നു.
കൊല്ലം: കാട്ടുപന്നികളെ കൊല്ലുന്നതിന് എം പാനൽ ചെയ്തിരിക്കുന്ന ഷൂട്ടർമാരുടെ വേതനം വർധിപ്പിക്കുന്നതും ഇൻഷുറൻസ് പരീക്ഷ നടപ്പിലാക്കുന്നതും ഉൾപ്പടെയുള്ള ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച എം പാനൽ ഷൂട്ടേഴ്സ് ഓഫ് കേരളം എന്ന സംഘടനയുടെ ജനറൽബോഡി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംഘടനയുടെ 14 ജില്ലകളുടെയും കോഡിനേറ്റർമാരെ യോഗത്തിൽ തെരഞ്ഞെടുത്തു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ
എം പാനൽ ഷൂട്ടേഴ്സ് സംസ്ഥാന ചീഫ് കോ -ഒാർഡിനേറ്റർ വിളക്കുപാറ ദാനിയേൽ, പഴകുളം സതീഷ്, പി.എസ് ബാബുറാം, എ.ഡി. സാബുസ്, പി.എ. ജോസഫ്, മുഹമ്മദ് ഇക്ബാൽ, രഞ്ജിത്ത്, ദിലീപ് കോശി, നിഖിൽ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :