x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​യി​ല്‍​പാ​മി​ല്‍ കാ​ള​യെ വെ​ടി​വ​ച്ച് കൊ​ന്ന സം​ഭ​വ​ം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 27, 2026 11:14 PM IST | Updated: October 27, 2026 11:14 PM IST

അ​ഞ്ച​ല്‍ : ഓ​യി​ല്‍​പാം ഏ​രൂ​ര്‍ എ​സ്റ്റേ​റ്റി​ലെ സി ​ഡി​വി​ഷ​നി​ല്‍ തൊ​ഴി​ലാ​ളി​യു​ടെ കാ​ള​യെ വെ​ടി​വ​ച്ച് കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം​പ്ര​തി അ​റ​സ്റ്റി​ല്‍.

ഏ​രൂ​ര്‍ മ​ണ​ലി​ല്‍ സ്വ​ദേ​ശി സ​ജു (27) വാ​ണ് അ​ഞ്ച​ല്‍ പൊലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 21 നാ​യി​രു​ന്നു. സം​ഭ​വം.
ഓ​യി​ല്‍ പാ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷി​ജു മേ​യാ​ന്‍​വി​ട്ട കാ​ള​യെ ഇ​പ്പോ​ള്‍

പി​ടി​യി​ലാ​യ സ​ജു ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സം​ഘം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​റ​ച്ചി​യാ​ക്കി പു​റ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വേ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രെ ക​ണ്ട് ഒ​ന്നാം പ്ര​തി​യാ​യ സ​ജു​വും ര​ണ്ടാം പ്ര​തി​യും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂ​ന്നാം പ്ര​തി ഇ​ള​വ​റാം​കു​ഴി സ്വ​ദേ​ശി ഷൈ​ജു എ​ന്ന​യാ​ളെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പൊലിസി​ല്‍ ഏ​ല്‍​പ്പിക്കു​ക​യാ​യി​രു​ന്നു.

തോ​ക്കും വെ​ട്ടു​ക​ത്തി​യും ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും പ്ര​തി​ക​ള്‍ എ​ത്തി​യ കാ​റും പൊലിസ് അ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ സ​ജു സു​ഹൃ​ത്തി​ന്‍റെ ലോ​റി​യി​ല്‍ ത​മി​ഴ്​നാ​ട്ടി​ലേ​ക്ക് ക​ട​ന്നുകളയുക​യായിരുന്നു.

ഇ​തി​നി​ടെ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര മു​സ്‌ലിം സ്ട്രീ​റ്റി​ല്‍ ലൊ​റി എ​ത്തി​യ​പ്പോ​ള്‍ അ​ഞ്ച​ല്‍ സി​ഐ കെ.​ജി. ഗോ​പ​കു​മാ​ര്‍, എ​എ​സ്‌​ഐ​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ പൊലിസ് ഓ​ഫിസ​ര്‍ മു​ര​ളി കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘം സ​ജു​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കേ​സി​ല്‍ ക​ണ്ടെ​ടു​ത്ത തോ​ക്ക് സ​ജു​വി​ന്‍റേതാ​ണ് എ​ന്നാ​ണ് പൊലിസ് അ​നു​മാ​നം. എ​ന്നാ​ല്‍ ഒ​ളി​വി​ലു​ള്ള ര​ണ്ടാം​പ്ര​തി​യാ​ണ് തോ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് സ​ജു​വി​ന്‍റെ മൊ​ഴി.

ഇ​തി​നാ​ല്‍ ത​ന്നെ ഒ​ളി​വി​ലു​ള്ള ര​ണ്ടാം പ്ര​തി​യെ കൂ​ടി പി​ടി​കൂ​ടി​യാ​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ന്‍ പൊലിസിനെ ക​ഴി​യൂ.
സ​ജു​വി​നെ​തി​രേ ലൈ​സ​ന്‍​സി​ല്ലാ​ത്ത തോ​ക്ക് കൈ​വ​ശം വ​ച്ച​തു​ള്‍​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പൊലിസ് പ​റ​ഞ്ഞു

 

Tags :

Recent News

Corehub Up