ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഹൈദ്രു ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: ഗവ.മെഡിക്കൽ കോളജ് ജനകീയ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ 30ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ബത്തേരി പുതിയ സ്റ്റാൻഡ് പരിസരത്തെ ഓഫിസിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തും. ഗവ.മെഡിക്കൽ കോളജിന് സ്ഥിരനിർമാണം മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി വിട്ടുനൽകാൻ സന്നദ്ധമായ സ്ഥലത്ത് നടത്തുന്നതിന് എംഎൽഎ ഉൾപ്പടെ ജില്ലയിലെ ജനപ്രതിനിധികൾ സർക്കാരിൽ സമ്മർദം ചെലുത്താത്തിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ 10.30ന് ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ മാർച്ച് ആരംഭിക്കും.
ധർണ കോണ്‍ഗ്രസ് നേതാവ് കുന്നത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്യും. സമരം വിജയിപ്പിക്കാൻ എംജിടി ഹാളിൽ ചേർന്ന ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളുടെയും വിവിധ സംഘടനാപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഹൈദ്രു ഉദ്ഘാടനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ്, ഡോ.എം. ബാലകൃഷ്ണൻ, വർഗീസ് വട്ടേക്കാട്ട്, കുന്നത്ത് അഷ്റഫ്, യു.എ. അബ്ദുൾ മനാഫ്, എം.കെ. ഷിബു, കെ.എം. സെയ്തലവി, ശശി ചീരാൽ, എച്ച്. സുജാത, ബിജു പൂളക്കര, എൻ. യാസിൻ ഒമർ, പി. രാമചന്ദ്രൻ, പി.കെ. ബാലൻ കോട്ടത്തറ, കെ.വി. സുബ്രഹ്മണ്യൻ, പി.പി. വാസുദേവൻ, ജോണ്‍ മുണ്ടേരി എന്നിവർ പ്രസംഗിച്ചു.
Tags :