Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monsoon Season

കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​പ്ര​​​തീ​​​ക്ഷി​​​ത കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളും മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദു​​​ര​​​ന്ത​​​സാ​​​ധ്യ​​​ത​​​ക​​​ളും മു​​​ന്നി​​​ൽ ക​​​ണ്ട് എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. കാ​​​ല​​​വ​​​ർ​​​ഷ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഓ​​​റ​​​ഞ്ച് ബു​​​ക്കി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യും ഏ​​​കോ​​​പ​​​നം ശ​​​ക്ത​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഡാ​​​മു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ, മ​​​ഴ​​​യു​​​ടെ ല​​​ഭ്യ​​​ത, നീ​​​രൊ​​​ഴു​​​ക്ക് എ​​​ന്നി​​​വ ശാ​​​സ്ത്രീ​​​യ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്ക​​​ണം. കേ​​​ന്ദ്ര ജ​​​ല ക​​​മ്മീ​​​ഷ​​​നും ഡാം ​​​സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​യു​​​മാ​​​യും വ​​​കു​​​പ്പു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ബ​​​ന്ധം പു​​​ല​​​ർ​​​ത്ത​​​ണം. അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് റൂ​​​ൾ ക​​​ർ​​​വി​​​ന് മു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

ദു​​​ര​​​ന്ത​​​സാ​​​ധ്യ​​​താ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന-​​​വി​​​ല്ലേ​​​ജ് ത​​​ല​​​ങ്ങ​​​ളി​​​ൽ പു​​​തു​​​ക്ക​​​ണം. ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലെ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി എ​​​ത്തി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണം.

മ​​​ഴ​​​ക്കാ​​​ല പൂ​​​ർ​​​വ ശു​​​ചീ​​​ക​​​ര​​​ണം എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണം. ഓ​​​ട​​​ക​​​ൾ, കൈ​​​ത്തോ​​​ടു​​​ക​​​ൾ, ക​​​നാ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്കു​​​ക​​​യും മാ​​​ലി​​​ന്യ​​​നി​​​ർ​​​മാ​​​ർ​​​ജ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ക​​​യും വേ​​​ണം. കൊ​​​തു​​​ക് ന​​​ശീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ശ​​​ക്ത​​​മാ​​​ക്ക​​​ണം.

ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ ശു​​​ചി​​​മു​​​റി, വൈ​​​ദ്യു​​​തി, ലൈ​​​റ്റ്, ഫാ​​​ൻ, അ​​​ടു​​​ക്ക​​​ള എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ക്യാ​​​മ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, റ​​​വ​​​ന്യു മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up