x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴക്കാലം തുടങ്ങിയതോടെ ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി ത്രിശ​ങ്കു​വി​ൽ


Published: June 7, 2026 02:21 AM IST | Updated: June 7, 2026 02:21 AM IST

ഷൊ​ർ​ണൂ​ർ: മ​ഴ​ക്കാ​ലം തു​ട​ങ്ങി. ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന​പ​ദ്ധ​തി ത്രി​ശ​ങ്കു​വി​ൽ. കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി​യെ കു​റി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സാ​ധ്യ​മ​ല്ലെ​ന്നാ​ണ് ചു​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം 10 ന​കം തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ പ​ദ്ധ​തി​യെ​ചൊ​ല്ലി ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​മാ​ണ് ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി നി​ല​ച്ച​ത്. ക​രാ​റു​കാ​ര​ന് തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​മെ​ന്ന് ജ​ല​സേ​ച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല ജ​ല​സേ​ച​ന വ​കു​പ്പി​നാ​ണ്. മാ​ർ​ച്ചി​നു​മു​ൻ​പു​ത​ന്നെ പ​ണി തു​ട​ങ്ങി​യി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യാ​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​ക്കി​പ്പു​റ​മു​ള്ള പാ​ത​യോ​രം ത​ക​രു​മോ എ​ന്നാ​ണ് പ്ര​ദേ​ശ​ത്തു​കാ​രു​ടെ ആ​ശ​ങ്ക. ഇ​തു​വ​രെ പെ​യ്ത മ​ഴ​യി​ൽ​ത്ത​ന്നെ പ​ലേ​ട​ത്തും പാ​ത​യോ​ര​ങ്ങ​ൾ ത​ക​ർ​ന്ന് പു​ഴ​യി​ലേ​ക്ക്‌ വീ​ണി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല ക​രി​ങ്ക​ൽ​ഭി​ത്തി​ക​ളും പൊ​ളി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ്. പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ന​മ്പ്രം പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഏ​ക വ​ഴി​യാ​ണി​ത്.

ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി​യും ഇ​താ​ണ്. പു​ഴ ക​ര​ക​വി​യു​മ്പോ​ഴു​ൾ​പ്പെ​ടെ ന​മ്പ്രം പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ഒ​റ്റ​പ്പെ​ടാ​റു​ണ്ട്. സ്പെ​ഷ​ൽ അ​സി​സ്റ്റ​ന്‍റ് ഫ​ണ്ട് വ​ഴി ല​ഭി​ച്ച അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ പ​ണി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് ഇ​വി​ടെ തു​ട​ങ്ങി​യ​ത്. കൊ​ച്ചി​ൻ​പാ​ലം​മു​ത​ൽ റെ​യി​ൽ​വേ​പാ​ലം​വ​രെ​യു​ള്ള​പ്ര​ദേ​ശ​ത്ത് പാ​ത​യോ​രം സം​ര​ക്ഷി​ച്ചു​ള്ള വ​ലി​യ ക​രി​ങ്ക​ൽ​ഭി​ത്തി​യാ​ണ് നി​ർ​മി​ക്കു​ക.

ജൂ​ൺ പ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രു​മീ​റ്റ​ർ​കൂ​ടി സം​ര​ക്ഷ​ണ​ഭി​ത്തി ഉ​യ​ർ​ത്തു​ന്ന പ​ണി മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​തെ​ന്നും ഈ ​പ​ണി ര​ണ്ടാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പ​റ​യു​ന്നു. 15 കോ​ടി​രൂ​പ​യു​ടെ പ​ണി​കൂ​ടി തു​ട​ർ​ച്ച​യാ​യു​ണ്ടാ​കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൊ​ച്ചി​ൻ​പാ​ലം​മു​ത​ൽ ത​ട​യ​ണ​വ​രെ​യു​ള്ള പ​ണി​യാ​ണ് ന​ട​ത്തു​ക.

ഇ​തി​നാ​യി അ​ഞ്ചു​കോ​ടി​രൂ​പ​കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ വി.​കെ. അ​നു​രാ​ജ് പ​റ​ഞ്ഞു. ഇ​തി​നാ​യു​ള്ള പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തെ സ​മ​യം മ​ഴ​ക്കാ​ല​ത്ത് എ​ങ്ങി​നെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക വ്യാ​പ​ക​മാ​ണ്.

Tags : Nattuvishesham Local News monsoon season Bharatpura revitalization

Recent News

Corehub Up