രാജപുരം: പരമ്പരാഗതവും നൂതനവുമായ ചക്ക ഉത്പന്നങ്ങളുടെ വൈവിധ്യമൊരുക്കി കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ചക്ക ഫെസ്റ്റ്.
ചക്ക കേക്ക്, ഉപ്പുമാവ്, പുഡിംഗ്, കട്ലറ്റ്, ചക്കക്കുരു ലഡു പായസം, ഹൽവ, പുട്ട് ഇഡലി, ബിരിയാണി, ലേഹ്യം എന്നിവയടക്കം 213 വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ നിരന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബി. രമ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, ശ്രീവിദ്യ, മെംബർ സെക്രട്ടറി കെ. രവീന്ദ്രൻ, ബി. രജിത, സാവിത്രി അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local News Kudumbashree Chakka Fest in Kallar