കാസർഗോഡ്: ജില്ലയിൽ സ്കൂൾ കുട്ടികളുടെ യാത്രാസമയങ്ങളിൽ ഓടിയ ഒമ്പത് ടിപ്പർ ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം, ബേഡഡുക്ക, ഹൊസ്ദുർഗ് പോലീസ് സ്റ്റേഷുകളുടെ പരിധിയിൽ നിന്നാണ് ലോറികൾ പിടികൂടിയത്.
കുട്ടികളുടെയും സ്കൂൾ വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തിയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായും രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളുടെ യാത്രാസമയങ്ങളിൽ ടിപ്പർ ലോറികൾ ഓടിക്കുന്നതിന് വിലക്കുണ്ട്.