x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു; രോ​ഹ​ൻ പ്ര​ധാ​ന് മാ​ർ ഈ​വാ​നി​യോ​സി​ൽ പ​ഠി​ക്കാം


Published: June 7, 2026 04:08 AM IST | Updated: June 7, 2026 04:08 AM IST

രോ​ഹ​ൻ പ്ര​ധാ​ൻ

പ​ത്ത​നം​തി​ട്ട: പ്ല​സ് ടു ​ഉ​ന്ന​ത നി​ല​യി​ൽ പാ​സാ​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി രോ​ഹ​ൻ പ്ര​ധാ​ന് തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഇ​ട​പെ​ട​ലി​ൽ സാ​ധ്യ​മാ​കു​ന്നു. റേ​ഷ​ൻകാ​ർ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​ത്തി​ന് അ​പേ​ക്ഷ അ​യ​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ രോ​ഹ​ൻ പ്ര​ധാ​ൻ അ​ച്ഛ​ൻ റോ​ബ​ർ​ട്ട് പ്ര​ധാ​ൻ, അ​മ്മ റീ​ത്ത, സ​ഹോ​ദ​രി റെ​ബി​ക എ​ന്നി​വ​ർ​ക്കൊ​പ്പം ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.

ക​ഴി​ഞ്ഞ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ റാ​ന്നി എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്ന് സ​യ​ൻ​സ് ബാ​ച്ചി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യാ​ണ് രോ​ഹ​ൻ വി​ജ​യി​ച്ച​ത്. രോ​ഹ​നൊ​പ്പം സ​ഹോ​ദ​രി റെ​ബി​ക ഹ്യു​മാ​നി​റ്റീ​സി​ൽ 74 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ചി​രു​ന്നു.
കാ​ൽ നൂ​റ്റാ​ണ്ടു മു​ന്പ് റാ​ന്നി​യി​ലെ​ത്തി തൊ​ഴി​ൽ ചെ​യ്തു തു​ട​ങ്ങി​യ റോ​ബ​ർ​ട്ട് പ്ര​ധാ​ൻ പി​ന്നീ​ട് കു​ടും​ബ​ത്തെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് മ​ക്ക​ളെ റാ​ന്നി​യി​ലെ സ്കൂ​ളി​ൽ ചേ​ർ​ത്ത​ത്. മ​ല​യാ​ളം ന​ന്നാ​യി സം​സാ​രി​ക്കാ​നും വാ​യി​ക്കാ​നും പ​ഠി​ച്ച ഇ​വ​ർ പ​ഠ​ന​ത്തി​ലും മി​ക​വ് കാ​ട്ടി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ം സ്കൂൾ ചെ​യ​ർ​മാ​നാ​യി​രു​ന്നു രോ​ഹ​ൻ പ്ര​ധാ​ൻ. സ്കൗ​ട്ടി​ലും അം​ഗ​മാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​രോ​ൺ ബി​ജി​ലി പ​ന​വേ​ലി​ലി​നൊ​പ്പ​മാ​ണ് രോ​ഹ​നും അ​ച്ഛ​നും മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി മു​ഖ്യ​മ​ന്ത്രി നേ​രി​ൽ സം​സാ​രി​ക്കു​ക​യും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ‌ രോ​ഹ​ന്‍റെ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ർ​ദി​നാ​ളി​ന്‍റെ ഇ​ട​പെ​ട​ലി​ൽ പ്ര​വേ​ശ​നം കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ഉ​റ​പ്പു ന​ൽ​കി. ബി​കോ​മി​ന് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യി​ട്ടാ​ണ് കു​ടും​ബം മ​ട​ങ്ങി​യ​ത്. റെ​ബി​ക പ്ര​ധാ​ന് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലും പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​നു റേ​ഷ​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​താ​യി ആ​രോ​ൺ ബി​ജി​ലി പ​ന​വേ​ലി​ൽ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up