കൊച്ചി: നഗരമധ്യത്തിൽ രണ്ട് വിദ്യാർഥിനികളെ അതിക്രൂരമായി ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയും സെക്സ് റാക്കറ്റ് കണ്ണിയുമായ പാലക്കാട് മണ്ണാർക്കാട് പുല്ലശേരി പെരുമണ്ണിൽ വീട്ടിൽ പി. അക്ബർ അലിയെയാണ് (29) നോർത്ത് പോലീസ് ചെർപ്പുളശേരിയിൽ നിന്ന് പിടികൂടിയത്.ചെർപ്പുളശേരി പോലീസ് സ്റ്റേഷനിലെത്തിച്ച അക്ബർ അലിയെ വിശദമായി ചോദ്യം ചെയ്തു. രാത്രിയോടെ ഇയാളെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു.
കേസിലെ മറ്റ് രണ്ട് പ്രതികളായ യുവതികളെ വഴിയിൽ ഇറക്കി വിട്ടതായാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പിടിയിലാകാനുള്ള രണ്ട് യുവതികൾ ഉൾപ്പെടെ ആറ് പേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വിവരം അക്ബർ അലിയ്ക്ക് അറിയാമെന്ന പ്രതീക്ഷയിലാണ് പോലീസ്. നോർത്ത് പ്രിൻസിപ്പൽ എസ്ഐ ഗ്ലാഡ്വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.30ന്് കലൂർ ജംഗ്ഷനടുത്ത് ചക്കാലപ്പാടം റോഡിൽ രണ്ട് സ്ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘമാണ് വിദ്യാർഥിനികളെ ആക്രമിച്ചത്. അക്ബർ അലി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അവിടേക്ക് അന്വേഷണ സംഘത്തെ അയച്ചിച്ചിരുന്നു. പിടിയിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവർ റിമാൻഡിലാണ്.
അക്ബർ അലി കണ്ണിയായ സെക്സ് റാക്കറ്റിലേക്കുള്ള അന്വേഷണവും ഇതിനൊപ്പം നടക്കും.
കലൂരിൽ ഇയാൾ നടത്തിയ അനാശാസ്യകേന്ദ്രത്തിൽ ആറുസ്ത്രീകൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. അഞ്ച് ഇതരസംസ്ഥാനക്കാരും ഒരു മലയാളിയുമാണ് ഉണ്ടായിരുന്നത്. സംഭവശേഷം ഇവർ രക്ഷപ്പെട്ടിരുന്നു.
അക്ബർ അലിക്കെതിരേ ഒരു കേസ്കൂടി
കൊച്ചി: കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ മര്‍ദിച്ച കേസില്‍ മുഖ്യപ്രതി പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അക്ബർ അലിക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ കേസ്. നേരത്തെ 2025ല്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത അനാശാസ്യ കേസില്‍ അക്ബര്‍ മുഖ്യപ്രതിയായിരുന്നു.
കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ചതിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായി രുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മത്സരപരീക്ഷയ്ക്കായി കലൂരില്‍ താമസിച്ച് പഠിക്കുന്ന പാലക്കാട് സ്വദേശിനിയും കോഴിക്കോട് സ്വദേശിനിയുമാണ് ആക്രമിക്കപ്പെട്ടത്. പുറത്തുപോയി ചായ കുടിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.
Tags : Local News Nattuvishesham Ernakulam