x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​മാ​റ്റം : ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​യ​മ​നം ല​ഭി​ച്ച ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും സ്കീം ​വ​ർ​ക്ക​ർ​മാ​രും പു​റ​ത്തേ​ക്ക്


Published: June 7, 2026 06:11 AM IST | Updated: June 7, 2026 06:11 AM IST

ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​യ​മ​നം ല​ഭി​ച്ച ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും സ്കീം ​വ​ർ​ക്ക​ർ​മാ​രും പു​റ​ത്തേ​ക്ക്. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, കു​ടു​ബ​ശ്രീ മി​ഷ​ൻ, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, സി​വി​ൽ സ​പ്ലൈ​സ്, കെ​എ​സ്ഇ​ബി, കെ​എ​സ്ആ​ർ​ടി​സി തു​ട​ങ്ങി​യ​വ​യി​ൽ ക​രാ​ർ-​ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് സം​സ്ഥാ​ന​ത്തെ ഭ​ര​ണ​മാ​റ്റ​ത്തോ​ടെ തൊ​ഴി​ൽ ന​ഷ്ട ഭീ​ഷ​ണി​യി​ൽ.

നി​ല​വി​ൽ ജോ​ലി​യി​ലു​ള്ള​വ​രെ ഒ​ഴി​വാ​ക്കി പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ഭ​ര​ണ​ത​ല​ത്തി​ൽ നീ​ക്കം ശ​ക്ത​മാ​ണെ​ന്ന് സി​ഐ​ടി​യു വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. സ​ഹ​ദേ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി. ബേ​ബി, മ​റ്റു നേ​താ​ക്ക​ളാ​യ പി. ​ഗ​ഗാ​റി​ൻ, എം. ​മ​ധു എ​ന്നി​വ​ർ പ​റ​ഞ്ഞു. ക​രാ​ർ, സ്കീം ​തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്താ​ക്കു​ന്ന ഓ​രോ സ്ഥാ​പ​ന​ത്തി​ലും ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. അ​ധി​കാ​ര​ത്തി​ലി​രു​ന്ന് മി​നു​മി​നു​ത്ത വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​യു​ന്ന​വ​ർ ചെ​യ്യു​ന്ന​ത് ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി.

നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന് കീ​ഴി​ൽ ജി​ല്ല​യി​ൽ 708 ജീ​വ​ന​ക്കാ​രു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് തൊ​ഴി​ൽ ക​രാ​ർ പു​തു​ക്കു​ന്ന​ത്. ഓ​രോ വ്യ​ക്തി​യു​ടെ​യും സേ​വ​ന മി​ക​വ് വി​ല​യി​രു​ത്തി​യാ​ണ് ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെ സേ​വ​ന കാ​ല​വ​ധി ഓ​ഗ​സ്റ്റ് 31 വ​രെ​യാ​യി ചു​രു​ക്കി​യി​രി​ക്ക​യാ​ണ്. വി​വി​ധ ക്ഷേ​മ​നി​ധി ഓ​ഫീ​സു​ക​ളി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി​ക്ക് ഹാ​ജ​രാ​കേ​ണ്ടെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്ക​യാ​ണ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ക​രാ​ർ നി​യ​മ​നം ല​ഭി​ച്ച​വ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​വ​രി​ക​യാ​ണ്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ദീ​ർ​കാ​ലം ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കാ​ൻ നോ​ക്കു​ന്ന​ത്. ഡി​ടി​പി​സി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യാ​ണ്. ജോ​ലി ന​ഷ്ട ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ൽ അ​ധി​ക​വും പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്കും മ​റ്റും അ​പേ​ക്ഷി​ക്കു​ന്ന​തി​ന് പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​വ​രാ​ണ്. നി​ല​വി​ലെ ജോ​ലി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് കു​ടും​ബം പോ​റ്റു​ന്ന​വ​ർ ഗ​തി​കേ​ടി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സം​ജാ​ത​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് ജി​ല്ല​യി​ൽ ക​രാ​ർ-​ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. അ​ധി​കാ​ര​മാ​റ്റം ഉ​ണ്ടാ​യ​പ്പോ​ൾ ഇ​വ​രെ തൊ​ഴി​ലി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ല​ല്ല പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ന്ന് സി​ഐ​ടി​യു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up