x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര്‍​ക്കു​മി​ല്ല റോ​ഡു​മി​ല്ല : കോ​ടി​ക​ൾ മുടക്കി ന​വീ​ക​ര​ണം ; വെ​ള്ളം പോ​ലു​മി​ല്ലാ​തെ ഇ​ര​ട്ട​ക്കു​ളം


Published: June 7, 2026 07:11 AM IST | Updated: June 7, 2026 07:11 AM IST

ന​വീ​ക​ര​ണ​ത്തി​നു​മു​ന്പ് നി​റ​യെ വെ​ള്ള​ത്തോ​ടെ​യും ന​വീ​ക​ര​ണ​ശേ​ഷം വെ​ള്ള​മി​ല്ലാ​തെ​യും ഇ​ര​ട്ട​ക്കു​ള​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ.

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ള​മാ​യി​രു​ന്ന കാ​ര​ക്കോ​ണം ഇ​ര​ട്ട​ക്കു​ളം ന​വീ​ക​ര​ണ​ത്തി​ല്‍ അ​പാ​ക​ത​യെ​ന്നു പ​രാ​തി. കു​ളം ന​വീ​ക​രി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ല​ഘ​ട്ട​ങ്ങ​ളാ​യി ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ന​വീ​ക​ര​ണം ന​ട​ത്തി​യി​യെ​ങ്കി​ലും വെ​ള്ളം വാ​ര്‍​ന്നു പോ​കു​ന്ന നി​ല​യി​ലാ​ണ് കു​ള​ത്തി​ന്‍റെ അ​വ​സ്ഥ.

ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചു പ​ല​വ​ട്ടം ന​വീ​ക​രി​ച്ചി​ട്ടും ശ​രി​യാ​കാ​ത്ത​ത് അ​ഴി​മ​തി മൂ​ല​മാ​ണെ​ന്നും ഇ​പ്പോ​ള്‍ തു​ട​രു​ന്ന ന​വീ​ക​ര​ണ​ത്തി​ന്‍റെ ഗ​തി​യും പ​ഴ​യ​പ​ടി​യാ​കു​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ വാ​ദം. നി​ല​വി​ലെ വീ​ഴ്ച​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തി​നും പൊ​തു​മ​രാ​മ​ത്ത് അ​ധികൃ​ത​ര്‍​ക്കും പ​രി​സ​ര​വാ​സി​ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി. കു​ള​ത്തി​നു ചു​റ്റും റോ​ഡും പാ​ര്‍​ക്കും ഒ​ക്കെ സ​ജ്ജ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യാ​ണ് ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

മ​ഴ​ക്കാ​ല​മാ​യി​ട്ടും ഏ​താ​നും അ​ടി വെ​ള്ളം പോ​ലും നി​ല്‍​ക്കാ​ത്ത നി​ല​യി​ലാ​ണ് കു​ളം. മ​ലി​ന​ജ​ലം കു​ള​ത്തി​ലേ​യ്ക്ക് എ​ത്തു​ന്ന​ത് ത​ട​യാ​ന്‍ ന​ട​പ​ടി​ക​ളി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ ക​ന്നു​മാ​മൂ​ട്ടി​ല്‍​നി​ന്നും കാ​ര​ക്കോ​ണം ജം​ഗ്ഷ​നി​ലെ​യും മ​ലി​ന​ജ​ല​വും മ​ഴ​വെ​ള്ള​വും ഇ​പ്പോ​ഴും കു​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. കൂ​ന​മ്പ​ന റോ​ഡി​ലെ ഹൈ​സ്‌​കൂ​ളി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ഓ​ട​യി​ലൂ​ലെ മ​ലി​ന​ജ​ലം കു​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു. പ​രാ​തി പ​റ​ഞ്ഞി​ട്ടും ഇ​തു ത​ട​യാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

കു​ള​ത്തി​ലേ​യ്ക്കി​റ​ങ്ങാ​ന്‍ മു​ന്‍​പ് ഉ​ണ്ടാ​യി​രു​ന്ന ക​ല്‍​പ​ട​വു​ക​ള്‍ പ​ല​തും ന​വീ​ക​ര​ണ​ത്തി​ല്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. കു​ള​ത്തി​നു​ള്ളി​ലെ ചെ​ളി പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്തി​ട്ടി​ല്ല. കോ​രി ക​ര​യി​ലേ​ക്കി​ട്ട ചെ​ളി മ​ഴ വെ​ള്ള​ത്തോ​ടൊ​പ്പം കു​ള​ത്തി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഒ​രു വ​ര്‍​ഷം മു​ന്‍​പ് നി​ര്‍​മി​ച്ച ക​രി​ങ്ക​ല്‍ ഭി​ത്തി ത​ക​ര്‍​ന്നു തു​ട​ങ്ങി​യെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​ലി​ന​ജ​ല​മാ​ണ് കു​ള​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ കെ​ട്ടി​നി​ല്‍​ക്കു​ന്ന​ത്. ര​ണ്ടേ​ക്ക​ര്‍ വി​സ്തൃ​തി​യു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​ യ​ത്തി​ന്‍റെ വ​ക പ്ര​ധാ​ന പൊ​തു​കു​ള​ത്തി​ന്‍റെ ചു​റ്റു​മു​ണ്ടാ​യി​രു​ന്ന പ​ല ഭാ​ഗ​വും മ​തി​ല്‍ കെ​ട്ടി​യും മ​ണ്ണി​ട്ടും കൈ​യേ​റി​യ​തോ​ടെ വി​സ്തൃ​തി പ​കു​തി​യാ​യി മു​ന്‍ കാ​ല​ത്ത് താ​ലൂ​ക്കി​ലെ ത​ന്നെ പ്ര​ധാ​ന നീ​ന്ത​ല്‍ കു​ള​മാ​യി​രു​ന്ന ജ​ല സ​മൃ​ദ്ധ​മാ​യി​രു​ന്ന ഇ​ര​ട്ട​ക്കു​ളം നി​ല​വി​ല്‍ കാ​ടു​മൂ​ടി വെ​ള്ളം വാ​ര്‍​ന്നുപോ​കു​ന്ന നി​ല​യി​ലാ​യി.

കു​ളം ശു​ചീ​ക​രി​ച്ച് ജ​ല​മെ​ത്തി​ച്ച് നീ​ന്ത​ല്‍ കു​ള​മാ​യി പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ജ​ല​സ്രോ​ത​സ് സം​ര​ക്ഷി​ക്കേ ണ്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ കോ​ ടി​ക​ള്‍ പാ​ഴാ​ക്കി ഒ​ന്നും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up