x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: വാ​ടാ​ന​പ്പ​ിള്ളി ന​ടു​വി​ൽ​ക്ക​ര​യി​ൽ അന്പതോളം വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ


Published: June 7, 2026 07:16 AM IST | Updated: June 7, 2026 07:16 AM IST

വാ​ടാ​ന​പ്പ​ിള്ളി: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​തെ ന​ടു​വി​ൽ​ക്ക​ര തെ​ക്ക​ൻ മേ​ഖ​ല മു​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി വീ​ട്ട​മ്മ​മാ​ർ രം​ഗ​ത്തി​റ​ങ്ങി. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് കാ​ന​കോ​രി. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ കാ​ന​ക​ൾ ഉ​ണ്ടാ​ക്കാ​തെ പു​തി​യ ദേ​ശീ​യ​പാ​ത ന​ർ​മാ​ണം ന​ട​ത്തി​യ​താ​ണ് മ​ഴ​യി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ​ത്.

പാ​ട​വും മു​ട്ടു​കാ​യ​ലും​തോ​ടു​ക​ളും നി​ക​ത്തി​യാ​ണ് പു​തി​യ 66 ദേ​ശീ​യ പാ​ത നി​ർ​മി​ച്ച​ത്. മ​ഴ​യി​ൽ ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം തോ​ടു​ക​ൾ വ​ഴി ക​നോ​ലി പു​ഴ​യി​ലാ​ണ് വ​ന്നു​ചേ​ർ​ന്നി​രു​ന്ന​ത്. തോ​ടു​ക​ൾ അ​ട​ച്ച​തോ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ ക​ഴി​യാ​തെ പ്ര​ദേ​ശം വെ​ള്ള​ത്തി​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

ന​ടു​വി​ൽ​ക്ക​ര​യി​ലേ​യും ദേ​ശീ​യ പാ​ത​യോ​ര​ത്തേ​യും 50 ല​ധി​കം വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. വീ​ടി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. വെ​ള്ള​ത്തി​ന് ക​റു​ത്ത നി​റ​മാ​ണ്. വെ​ള്ളം ച​വി​ട്ടു​ന്ന​തോ​ടെ പ​ല​ർ​ക്കും ചൊ​റി​ച്ചി​ലാ​ണ്. രോ​ഗ ഭീ​ഷ​ണി​യു​മു​ണ്ട്. മ​ഴ ഇ​നി​യും ക​ന​ത്താ​ൽ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

വെ​ള്ളം​ക​യ​റി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യ​തോ​ടെ​യാ​ണ് സി​ന്ധു, ഷൈ​ല​ജ, ഷീ​ല, സീ​ന​ത്ത്, കോ​മ​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ട​മ്മ​മാ​ര​ട​ക്കം നാ​ട്ടു​കാ​രും വാ​ർ​ഡ് അം​ഗം എം.​എ​സ്. സു​ജി​ത്തും രം​ഗ​ത്തി​റ​ങ്ങി​യ​ത്.

വാ​ർ​ഡ് അം​ഗം ഇ​ട​പെ​ട്ട​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ജെ​സി​ബി കൊ​ണ്ടു​വ​ന്ന് മ​ഴ​യ​ത്തും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ വീ​ട്ട​മ്മ​മാ​രു​ടേ​യും വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ കാ​ന കോ​രു​ക​യാ​യി​രു​ന്നു. വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ കാ​ന കോ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ത്തി​ന് മു​മ്പ് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ കാ​ന നി​ർ​മി​ക്കാ​തി​രു​ന്ന​താ​ണ് വെ​ള്ളം ഒ​ഴു​കി പ്പോകാ​തെ ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്നും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഐ.​എ​ൻ സു​ധീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് ഹേ​മ​ല​ത പ്ര​താ​പ​ൻ, ഒ​ന്നാം വാ​ർ​ഡ് അം​ഗം സു​ദ​ർ​ശ​ൻ എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : nattu vishesham Heavy rain

Recent News

Corehub Up