x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴി​ക്കാ​ട്ടു​ശേ​രി​ ഒരുങ്ങി; തി​രു​നാ​ൾ നാ​ളെ


Published: June 7, 2026 07:20 AM IST | Updated: June 7, 2026 07:20 AM IST

മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രി വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ - ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളാ​ഘോ​ഷം നാ​ളെ ന​ട​ക്കും. വി​ശു​ദ്ധ​യു​ടെ സ്വ​ർ​ഗ​പ്ര​വേ​ശ​ന​ത്തി​ന്‍റെ നൂ​റാം​വാ​ർ​ഷി​ക​ദി​ന​മാ​യ ഈ ​തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ 9.30 നു​ള്ള തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. 100 വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു​ള്ള ദി​വ്യ​ബ​ലി​യെ​തു​ട​ർ​ന്ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം വി​ശു​ദ്ധ​യു​ടെ തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു​കൊ​ണ്ട് ന​ട​ക്കും. തു​ട​ർ​ന്നു തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. രാ​വി​ലെ 8.30ന് ​നേ​ർ​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം പു​ത്ത​ൻ​ചി​റ ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​നോ​യ് പൊ​ഴോ​ലി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു രാ​ത്രി എ​ട്ടു​വ​രെ നേ​ർ​ച്ച ഭ​ക്ഷ​ണ​വി​ത​ര​ണം.

തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ ആ​റി​നും ഏ​ഴി​നും ഉ​ച്ച​യ്ക്ക് 12 നും ​രാ​ത്രി ഏ​ഴി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​കും. ഇ​ന്നു രാ​വി​ലെ 10. 30 നു ​ദി​വ്യ​ബ​ലി, നൊ​വേ​ന, വൈ​കീ​ട്ട് ആ​റി​ന് ദി​വ്യ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യു​ണ്ടാ​കും. തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഇ​ന്ന​ലെ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ

വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​നാ​യി എ​ത്തി​ച്ചേ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. തൃ​ശൂ​ർ - കൊ​ട​ക​ര ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മ​രി​യ തെ​രേ​സ ആ​ശു​പ​ത്രി​ക്കു​സ​മീ​പം തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ഇ​ട​തു​വ​ശ​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള സ്ഥ​ല​ത്തു പാ​ർ​ക്ക് ചെ​യ്യ​ണം.

ചാ​ല​ക്കു​ടി - മാ​ള - അ​ഷ്ട​മി​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നു​ള്ള ബ​സു​ക​ൾ കോ​ൾ​ക്കു​ന്ന് ജം​ഗ്ഷ​നി​ൽ ഇ​ട​ത്തേ​ക്കു​തി​രി​ഞ്ഞ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യാം. ഇ​രി​ങ്ങാ​ല​ക്കു​ട - കൊ​ടു​ങ്ങ​ല്ലൂ​ർ - പു​ത്ത​ൻ​ചി​റ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പു​ത്ത​ൻ​ചി​റ കി​ഴ​ക്കു​മു​റി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്കു മു​ന്നി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യേ​ണ്ട​ത്.

നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കു​ഴി​ക്കാ​ട്ടു​ശേ​രി സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ളി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ണ്ടാ​യി - കൊ​മ്പ​ത്തു ക​ട​വ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് അ​നു​വ​ദ​നീ​യ​മ​ല്ല. ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി പോ​ലീ​സി​നൊ​പ്പം വോ​ള​ന്‍റി​യേ​ഴ്സും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ടാ​യി​രി​ക്കും.

Tags : nattu vishesham The pond is ready

Recent News

Corehub Up