x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ സാ​ന്‍​തോം എ​ഫ്പി​സി​ക്ക് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​രം

വെബ് ഡെസ്ക്
Published: August 19, 2026 10:20 PM IST | Updated: August 19, 2026 10:20 PM IST

പാ​ലാ സാ​ന്‍​തോം ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യെ ആ​ദ​രി​ക്കു​ന്നു.

പാ​ലാ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​നാ​യി സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ പാ​ലാ സാ​ന്‍​തോം ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യെ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ആ​ദ​രി​ച്ചു.

തൃ​ശൂ​ര്‍ വെ​ള്ളാ​യ​നി​ക്ക​ര​യി​ല്‍ കേ​ര​ള അ​ഗ്രി​ക​ള്‍​ച്ച​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ അ​ഗ്രി​ബി​സി​ന​സ് ഇ​ന്‍​കു​ബേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ബി​രു​ദാ​ന​ന്ത​രബി​രു​ദ​ പ​രീ​ക്ഷാ വി​ജ​യ​ദി​നാ​ഘോ​ഷ വേ​ള​യി​ല്‍ വൈ​സ് ചാ​ന്‍​സല​ര്‍ ഡോ.​ടി.​സ​ജി​താ റാ​ണി​യി​ല്‍ നി​ന്ന് ആ​ദ​ര​സൂ​ച​ക​മാ​യ മെ​മ​ന്‍റോ പാ​ലാ സാ​ന്‍​തോം ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍​ഡി​നു വേ​ണ്ടി ചെ​യ​ര്‍​മാ​നും പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ റീ​ജി​യ​ണ്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ സി​ബി മാ​ത്യു ക​ണി​യാം​പ​ടി​യും ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍​ഡം​ഗ​വും ക​ര്‍​ഷ​ക ബാ​ങ്ക് പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​റു​മാ​യ പി.​വി.​ ജോ​ര്‍​ജ് പു​ര​യി​ട​വും സം​യു​ക്ത​മാ​യി ഏ​റ്റു​വാ​ങ്ങി.

യൂ​ണി​വേ​ഴ്‌​സി​റ്റി ഡീ​ന്‍ ഡോ.​സു​രേ​ന്ദ്ര ഗോ​പാ​ല്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ഗ്രി​ബി​സി​ന​സ് ഇ​ന്‍​കു​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍ മേ​ധാ​വി ഡോ.​ കെ.​പി.​സു​ധീ​ർ, യൂ​ണി​വേ​ഴ്‌​സി​റ്റി എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​ബി​നൂ​പ് ബോ​ണി, അ​ഗ്രി​ക​ള്‍​ച്ച​ര്‍ എ​ന്‍​ജ​നിയ​റിം​ഗ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഡോ.​പി.​കെ. സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Pala Santhome NattuVishasham DistrictNews

Recent News

Corehub Up