x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 19, 2026 11:12 PM IST | Updated: August 19, 2026 11:12 PM IST

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കാ​മ്പ​യി​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​തോ​ണി: ല​ഹ​രി​ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്, എ​ഡി​എം മി​നി കെ. ​ജോ​ൺ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ന​സീം, മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​ജോ പി. ​ജോ​ർ​ജ്, സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​ജി​ജോ ജോ​ർ​ജ്, അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പാ​വ​നാ​ത്മ കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പാ​വ​നാ​ത്മാ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന വി​വി​ധ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ലോ​ഞ്ചിം​ഗും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും. ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്, അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ​ റോ​യി കെ. ​പൗ​ലോ​സ്, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, അ​ഡ്വ. സേ​നാ​പ​തി വേ​ണു, എ​ഫ്. രാ​ജ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്, പോ​ലീ​സ് മേ​ധാ​വി ഡോ.​എ. ന​സീം, ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം, പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

Tags : Nattuvishesham Local News Operation Toofan inaugurated

Recent News

Corehub Up