x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​സ​ന്ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 19, 2026 11:12 PM IST | Updated: August 19, 2026 11:12 PM IST

അ​ത്യാ​സ​ന്ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം.

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ  ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ട​ച്ചി​ട്ട അ​ത്യാ​സ​ന്ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

എ​യ​ർ ഹാ​ൻ​ഡ്‌​ലിം​ഗ് യൂ​ണി​റ്റി​ൽ ക​പ്പാ​സി​റ്റ​ർ ക​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​ശേ​ഷം ഇ​ന്ന​ലെ മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലാ​ണ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. ക​പ്പാ​സി​റ്റ​ർ ക​ത്തി പു​ക ഉ​യ​ർ​ന്ന​തി​നാ​ല്‍ രോ​ഗി​ക​ളെ മ​റ്റ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ൽ. ല​ക്ഷ്മി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ത​ക​രാ​ര്‍ അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്കാ​നാ​യ​ത്.

ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​ശേ​ഷം  ശു​ചീ​ക​രി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ട​ച്ചി​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സം​ബ​ന്ധ​മാ​യ ​ബ​ദ​ൽ  സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.
പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ക്കി​യ ശേ​ഷ​മാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ​പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​പി.​എ​ൽ. ല​ക്ഷ്മി അ​റി​യി​ച്ചു.

Tags : critical care unit NattuVishasham DistrictNews

Recent News

Corehub Up