വൈദ്യുതി കണക്ഷന്റെ ഉദ്ഘാടനം പി. പ്രസാദ് എംഎൽഎ നിർവഹിക്കുന്നു.
ചേർത്തല: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്കുള്ള ഹൈടെൻഷൻ വൈദ്യുതി കണക്ഷന്റെ ഉദ്ഘാടനം പി. പ്രസാദ് എംഎൽഎ നിർവഹിച്ചു. ചേർത്തല നഗരസഭാ ചെയർമാന് എസ്. സോബിൻ അധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടത്തിലേക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനായി 2,31,95,528 രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കിഫ്ബി വിഹിതമായ 1.98 കോടി രൂപയും ചേർത്തല നഗരസഭയുടെ വിഹിതമായ 33.75 ലക്ഷം രൂപയും ഉപയോഗിച്ചാണ് വൈദ്യുതി കണക്ഷൻ സജ്ജമാക്കിയത്.
കെട്ടിട നിർമാണം പൂർത്തിയായതിനെത്തുടർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ആദ്യഘട്ടത്തിൽ ഭാഗികമായ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും തുടർന്ന് മുഴുവൻ വിഭാഗങ്ങളും പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുമെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ആമിന, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് എസ്. സനീഷ്, വൈസ് ചെയർപേഴ്സൺ വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന അജി, സിഡിഎസ് ചെയർപേഴ്സൺ പി. ജ്യോതിമോൾ, വാർഡ് കൗൺസിലർ ഡി. ജ്യോതീഷ്, ആർഎംഒ ഡോ. അജ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.