x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ്

വെബ് ഡെസ്ക്
Published: August 19, 2026 10:26 PM IST | Updated: August 19, 2026 10:26 PM IST

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

മ​ല​പ്പു​റം: ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണ​ങ്ങ​ളി​ൽനി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ താ​ലൂ​ക്കു​ക​ളി​ലും പ്ര​ത്യേ​ക മി​ന്ന​ൽപ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ യ​ഥാ​സ​മ​യം മു​ദ്ര​പ​തി​പ്പി​ക്കാ​തെ ഉ​പ​യോ​ഗി​ക്കു​ക, മു​ദ്ര​പ​തി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്ഥാ​പ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്കു​ക, അ​ള​വി​ലോ തൂ​ക്ക​ത്തി​ലോ എ​ണ്ണ​ത്തി​ലോ കു​റ​വ് വ​രു​ത്തി വി​ൽ​പ​ന ന​ട​ത്തു​ക, നി​ശ്ച​യി​ച്ച​തി​ലും അ​ധി​ക​വി​ല ഈ​ടാ​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

പാ​ക്ക​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളി​ൽ നി​ർ​മാ​താ​വി​ന്‍റെ​യോ ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ളു​ടെ​യോ പൂ​ർ​ണ മേ​ൽ​വി​ലാ​സം, ഉ​ത്പ​ന്ന​ത്തി​ന്‍റെ പേ​ര്, അ​ള​വ്, തൂ​ക്കം, എ​ണ്ണം, പ​ര​മാ​വ​ധി ചി​ല്ല​റ വി​ൽ​പ​ന വി​ല (എം​ആ​ർ​പി), ഒ​രു യൂ​ണി​റ്റി​ന്‍റെ വി​ല (യു​എ​സ്പി), നി​ർ​മാ​ണ തി​യ​തി/​ബെ​സ്റ്റ് ബി​ഫോ​ർ/​യൂ​സ് ബൈ ​ഡേ​റ്റ്, ക​സ്റ്റ​മ​ർ കെ​യ​ർ വി​വ​ര​ങ്ങ​ൾ, ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ത്പ​ന്ന​മാ​ണെ​ങ്കി​ൽ നി​ർ​മി​ച്ച രാ​ജ്യ​ത്തി​ന്‍റെ പേ​ര് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക, പാ​യ്ക്ക​റ്റി​ലെ വി​ല തി​രു​ത്തു​ക​യോ മ​റ​യ്ക്കു​ക​യോ ചെ​യ്യു​ക, ഉ​യ​ർ​ന്ന വി​ല​യു​ടെ സ്റ്റി​ക്ക​ർ പ​തി​ക്കു​ക തു​ട​ങ്ങി​യ​വ​യും പ​രി​ശോ​ധി​ക്കും.

കൂ​ടാ​തെ, എ​ൽ​പി​ജി വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ തൂ​ക്ക ഉ​പ​ക​ര​ണം സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക, ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽ തൂ​ക്ക​ക്കു​റ​വ് വ​രു​ത്തു​ക, പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ അ​ള​വി​ൽ കു​റ​വ് വ​രു​ത്തു​ക എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കാം. എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണ വാ​ഹ​ന​ത്തി​ലെ തൂ​ക്ക ഉ​പ​ക​ര​ണ​ത്തി​ൽ തൂ​ക്കി ബോ​ധ്യ​പ്പെ​ടാ​നും പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ വ​കു​പ്പ് മു​ദ്ര​പ​തി​ച്ച അ​ഞ്ച് ലി​റ്റ​ർ അ​ള​വ് പാ​ത്ര​ത്തി​ൽ ഇ​ന്ധ​നം അ​ള​ന്നു ബോ​ധ്യ​പ്പെ​ടാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

ക​ണ്‍​ട്രോ​ൾ റൂം ​

പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്ന് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഓ​ഫീ​സി​ൽ 25 വ​രെ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. പ​രാ​തി​ക​ൾ അ​റി​യി​ക്കേ​ണ്ട ഫോ​ണ്‍ ന​ന്പ​റു​ക​ൾ:

ക​ണ്‍​ട്രോ​ൾ റൂം: 0483 2766157. ​ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ (ജ​ന​റ​ൽ): 8281698093.
ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ (ഫ്ള​യിം​ഗ് സ്ക്വാ​ഡ്): 8281698103.
ഏ​റ​നാ​ട് (അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ർ): 0483 2766157. 8281698094.
ഇ​ൻ​സ്പെ​ക്ട​ർ സ​ർ​ക്കി​ൾ- 2
മ​ഞ്ചേ​രി: 82816995. നി​ല​ന്പൂ​ർ: 04931 223114. 8281698101.
തി​രൂ​ര​ങ്ങാ​ടി: 0494 2464445. 8281698098. തി​രൂ​ർ 1 - 2: 0494 2422800. 8281698096. 8281698097.
പൊ​ന്നാ​നി: 0494 2665434. 8281698099. കൊ​ണ്ടോ​ട്ടി: 0483 2714788. 9400064089.

 

പെ​രി​ന്ത​ൽ​മ​ണ്ണയിലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ണ​ക്കാ​ല​ത്ത് പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​വും ക്ര​മ​ക്കേ​ടു​ക​ളും ത​ട​യു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​ക​ളി​ൽ വി​ല വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്ക​ൽ, അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ മു​ദ്ര പ​തി​പ്പി​ക്കാ​തി​രി​ക്ക​ൽ, മാ​യം ചേ​ർ​ത്ത ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്
പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ ഈ ​മാ​സ​ത്തി​ൽ 56 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.ലൈ​സ​ൻ​സ് എ​ടു​ക്ക​ൽ, പാ​ക്കിം​ഗ് ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി. ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന പ​ക്ഷം അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ വി. ​അ​ബ്ദു, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി.​കെ. ഷീ​ന, കെ.​സി. സ​ഹ​ദേ​വ​ൻ, ഇ.​എം. ധ​ന്യ, എം.​എ​സ്. ദി​നേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Legal Metrology Department irregularities Onam market

Recent News

Corehub Up