അൽഫോൻസാമ്മ താമസിച്ചിരുന്ന മുറിയിലെത്തി പൂക്കളർപ്പിക്കുന്ന കുട്ടികൾ.
മേലുകാവ്: വാകക്കാടിൻ വാടാമലരായ വിശുദ്ധ അൽഫോൻസാമ്മയുടെ നൂറ്റിപതിനാറാമത് ജന്മദിനത്തിൽ പൂച്ചെണ്ടുകളുമായി സെന്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ വിശുദ്ധ അൽഫോൻസാമ്മ താമസിച്ചിരുന്ന മഠത്തിലെ മുറിയിലെത്തുകയും പ്രാർഥനയോടെ പൂക്കളർപ്പിക്കുകയും ചെയ്തു. 1932-33 കാലഘട്ടത്തിലാണ് വിശുദ്ധ അൽഫോൻസാമ്മ വാകക്കാട് പള്ളിക്കൂടത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്.
കുടമാളൂർ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായി 1910 ഓഗസ്റ്റ് 19നാണ് അന്നക്കുട്ടി എന്ന വിശുദ്ധ അൽഫോൻസാമ്മ ജനിച്ചത്.