റിവര്‍വ്യൂ റോഡില്‍ ഒടിഞ്ഞുവീണ മരശിഖരം.
പാലാ: ടൗണ്‍ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം റിവര്‍വ്യൂ റോഡില്‍ കണ്ടെയ്നര്‍ ലോറി തട്ടി ഒടിഞ്ഞുവീണ മരത്തിന്റെ കൂറ്റന്‍ ശിഖരം പിന്നാലെ വരികയായിരുന്ന രണ്ടു വാഹനങ്ങളുടെ മുകളില്‍ പതിച്ചു. ആര്‍ക്കും പരിക്കില്ല. ഒരു മണിക്കൂറോളം ഗതാഗതം സംതംഭിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തടി വെട്ടിമാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചു.