വിമന്‍ സെല്ലിന്റെ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
പാലാ: അല്‍ഫോന്‍സ കോളജ് പാലായിലെ വനിതാ സെല്ലിന്റെ 2026-ലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി വനിതാ സെല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വിദ്യാര്‍ഥിനികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്.
വനിതാ സെല്‍ കോഓര്‍ഡിനേറ്റര്‍ സ്മിത ക്ലാരി ജോസഫ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, വിദ്യാര്‍ഥിനി പ്രതിനിധി അലീന ജോജോ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ തീം ഡാന്‍സും ഗ്രൂപ്പ് സോംഗും ഉള്‍പ്പെടുന്ന സാംസ്കാരിക പരിപാടികള്‍ അരങ്ങേറി.