മാനന്തവാടി: സർക്കാർ ശന്പളത്തിനുപുറമേ സ്വകാര്യ ആശുപത്രിയിൽനിന്ന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങി അനധികൃത പ്രാക്ടീസ് നടത്തിയ ഡോക്ടർ പിടിയിലായ പശ്ചാത്തലത്തിൽ ഗവ. മെഡിക്കൽ കോളജിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്നലെ രാവിലെയാണ് വിജിലൻസ് സംഘം മെഡിക്കൽ കോളജിലെത്തി രേഖകൾ പരിശോധിച്ചത്.
സർക്കാർ ശന്പളം വാങ്ങി സ്വകാര്യ ആശുപത്രിയിൽ അനധികൃത പ്രാക്ടീസ് നടത്തിയതുമായി ബന്ധപ്പെട്ട് ഗവ. മെഡിക്കൽ കോളജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോ. പ്രഫ. ഡോ. ശിവപ്രസാദിനെ കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പിടികൂടിയിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് മിന്നൽ പരിശോധന നടന്നത്. നോണ്‍ പ്രാക്ടീസിംഗ് അലവൻസ് ഉൾപ്പെടെ പ്രതിമാസം ഏകദേശം മൂന്നു ലക്ഷം രൂപ മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർക്ക് ലഭിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയിൽനിന്നു പ്രതിമാസം ഏകദേശം ഏഴ് ലക്ഷം രൂപയാണ് കിട്ടിയിരുന്നത്. മലപ്പുറം കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ അനധികൃത പ്രാക്ടീസ് നടത്തിവരുന്നതിനിടെയാണ് ഡോക്ടർ വിജിലൻസിന്റെ പിടിയിലാായത്. വിഷയത്തിൽ വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
Tags : Local News Nattuvishesham Wayanad