കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയുടെ മാല കവർന്ന സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്.
ചെന്ത്രാപ്പിന്നി സെന്ററിൽ കടയടച്ച് വീട്ടിൽ പോവുകയായിരുന്ന വ്യാപാരിയെ പിന്തുടർന്നെത്തിയ ആളാണ് രാത്രിയുടെ മറവിൽ ചെന്ത്രാപ്പിന്നി സ്വദേശി കോലാന്ത്ര മനോഹരന്റെ രണ്ടരപവന്റെ സ്വർണമാല കവർന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചെന്ത്രാപ്പിന്നി സെന്ററിലാണ് സംഭവം.
കോലാന്ത്ര സ്റ്റോഴ്സ് നടത്തുന്ന കോലാന്ത്ര മനോഹരൻ കടയടച്ചശേഷം ദേശീയപാതയോരത്തുള്ള എൽപി സ്കൂളിന് എതിർവശത്തുള്ള ചെറിയ റോഡിലൂടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുവരവേയാണ് പിന്നിലൂടെ എത്തിയയാൾ മാല പൊട്ടിച്ച് ഓടിയത്. കയ്പമംഗലം പോലീസ് സ്റ്റേഷനിൽ പരാതിനൽകിയതിനെ തുടർന്ന് കേസെടുത്തിരുന്നു.
എസ്ഐയുടെ നേതൃത്വത്തിൽ മേഖലയിലെ സിസി ടിവി പരിശോധിച്ചിരുന്നു. ഒരാൾ മാലപൊട്ടിച്ച് ഓടുന്ന ദൃശ്യം സിസി ടിവിയിൽ കണ്ടിരുന്നുവെങ്കിലും രാത്രി ആയതുകൊണ്ട് വ്യക്തമായില്ല.
Tags : nattu vishesham Police say there unusual in the incident