x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം: ക​ൽ​പ്പ​റ്റ​യി​ൽ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും നാ​ളെ


Published: June 7, 2026 06:18 AM IST | Updated: June 7, 2026 06:18 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ധ​ന വി​ല​ക്ക​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടി​ന് ക​ൽ​പ്പ​റ്റ​യി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്താ​ൻ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ക​യും സ​ർ​ക്കാ​രി​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ നി​കു​തി​യി​ന​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക​യും ചെ​യ്യു​ന്ന സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലാ​ണ്. മു​ന്പ് സം​സ്ഥാ​ന​ത്ത് 34,000 ബ​സും ര​ണ്ട് ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ 8,000 ബ​സു​ക​ളാ​ണു​ള്ള​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​കും. ഇ​ത് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കും. നി​ല​വി​ലു​ള്ള പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കു​ന്ന​തി​ൽ ഗ​താ​ഗ​ത വ​കു​പ്പ് അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. പെ​ർ​മി​റ്റ് പു​തു​ക്ക​ൽ ല​ളി​ത​മാ​ക്കാ​ൻ പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണം.

സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം നി​ര​ക്ക് അ​ഞ്ച് രൂ​പ​യാ​ക്ക​ണ​മെ​ന്ന ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ ന​ട​പ്പാ​ക്ക​ണം. ബ​സ് ഉ​ട​മ​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ഗ​താ​ഗ​ത വ​കു​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണം.

പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഡീ​സ​ലി​ന് നി​കു​തി​യി​ള​വും റോ​ഡ് നി​കു​തി​യി​ൽ പൂ​ർ​ണ ഇ​ള​വും അ​നു​വ​ദി​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി​യെ​യും സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന സ​മ​ഗ്ര പൊ​തു​ഗ​താ​ഗ​ത ന​യം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up