x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു


Published: June 7, 2026 06:21 AM IST | Updated: June 7, 2026 06:21 AM IST

സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​ൽ​പ്പ​റ്റ​യി​ൽ എ​ഐ​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ ക്ഷേ​മ​ത്തി​ന് പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ഭി​ന​ന്ദി​ച്ചു. എ​ഐ​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സ​മൂ​ഹ​ത്തി​നും ത​ല​മു​റ​ക​ൾ​ക്കു​മാ​യി അ​ത്യ​ധ്വാ​നം ചെ​യ്ത മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ സ​മൂ​ഹ​വും സ​ർ​ക്കാ​രും ക​രു​ത​ലോ​ടെ കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. പോ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. വ​ർ​ഗീ​സ്, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, വി.​വി. നാ​രാ​യ​ണ വാ​ര്യ​ർ, ഇ.​വി. ഏ​ബ്ര​ഹാം, ജോ​ർ​ജ് മു​ണ്ട​ക്ക​ൽ, ശാ​ന്ത​കു​മാ​രി, സി. ​രാ​ജീ​വ്, ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ ക്ഷേ​മ​ത്തി​ന് ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ വ​യോ​ജ​ന വ​കു​പ്പ് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ലാ​ത​ല​ത്തി​ൽ സ്വീ​ക​രി​ക്കു​ക, ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് നീ​ക്കി​വ​യ്ക്കു​ന്ന തു​ക വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തും വ​ക​മാ​റ്റി ചെ​ല​വാ​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു.

സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി ഓ​ഫീ​സ് വ​ള​പ്പി​ൽ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ വൃ​ക്ഷ​ത്തൈ ന​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up