x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പത്തിക ക്ര​മ​ക്കേ​ട്: മൂ​ന്നു​പേ​രെ കു​ടു​ബ​ശ്രീ മി​ഷ​ൻ പു​റ​ത്താ​ക്കി


Published: June 7, 2026 06:20 AM IST | Updated: June 7, 2026 06:20 AM IST

ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ മി​ഷ​നു​കീ​ഴി​ലെ എ​ട്ട് വി​ഡി​കെ കേ​ന്ദ്ര​ങ്ങ​ളു​ടെ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നു​പേ​രെ ജോ​ലി​യി​ൽ​നി​ന്നു നീ​ക്കി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ​ർ വി. ​ജ​യേ​ഷ്, വി​ഡി​കെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ യു.​പി. ഹ​രീ​ഷ്, സ്പെ​ഷ​ൽ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സാ​യി കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് മി​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട് ഉ​ത്ത​ര​വാ​യ​ത്.

ജി​ല്ല​യി​ലെ വ​ൻ ധ​ൻ വി​കാ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ദി​വാ​സി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ മു​ഖേ​ന ന​ൽ​കി​യ തു​ക വ​ക​മാ​റ്റി കൈ​ക്ക​ലാ​ക്കി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് മൂ​വ​ർ​ക്കു​മെ​തി​രേ ഉ​യ​ർ​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up