താനാളൂർ ഡിവിഷനിൽ നടപ്പാക്കുന്ന അക്ഷരമുദ്ര പദ്ധതിയുടെ ഭാഗമായി മികവ് തെളിയിച്ചവരെ പി.കെ. നവാസ് എംഎൽഎ അനുമോദിച്ചപ്പോൾ.
താനുർ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി താനാളൂർ ഡിവിഷനിൽ നടപ്പാക്കുന്ന അക്ഷരമുദ്ര പദ്ധതിക്ക് തുടക്കം. ആദ്യഘട്ടത്തിൽ ഡിവിഷൻ പരിധിയിൽനിന്ന് വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവരും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് മത്സര പരീക്ഷകളിൽ വിജയിച്ച കുട്ടികളെയുമാണ് അനുമോദിച്ചത്. വട്ടത്താണി സി.കെ. കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങ് പി.കെ. നവാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി മുഖ്യാതിഥിയായിരുന്നു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉപഹാര സമർപ്പണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്ഗർ, വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, കെ.എൻ. മുത്തുക്കോയ തങ്ങൾ, ഒ. രാജൻ, നൂഹ് കരിങ്കപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram