പഴയ കലണ്ടറുകൾ ഉപയോഗിച്ച് പൊതിഞ്ഞ പാഠപുസ്തകങ്ങളുമായി പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾ.
പടിഞ്ഞാറത്തറ: ജപ്പാന്റെ പരന്പരാഗത പൊതിയൽ കലയായ "സുത്സുമി’യിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥികളായ 185 പേർ. പഴയ കലണ്ടറുകൾ ഉപയോഗിച്ച് 1,600 പാഠപുസ്തകങ്ങൾ പൊതിഞ്ഞു.
ഇതിലൂടെ ഏകദേശം 12,000 രൂപയുടെ ബ്രൗണ്‍ പേപ്പർ ലാഭിച്ചു. പഴയ കലണ്ടറുകൾ കത്തിക്കാതെ പുനരുപയോഗിക്കാമെന്ന ആശയമാണ് പ്രവർത്തനത്തിന് അടിസ്ഥാനം. പാഴ്വസ്തു പരിപാലനത്തിലൂടെ "നിധിയായ ഭൂമിയെ പച്ചയാൽ പൊതിയുക' എന്ന സന്ദേശം വിദ്യാർഥികൾ മുന്നോട്ടുവച്ചു.
വിദ്യാലയത്തിലെ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പാഠപുസ്തകങ്ങൾ പൊതിഞ്ഞത്. ഹെഡ്മാസ്റ്റർ കെ. സീമ, സീനിയർ അസിസ്റ്റന്റ് അബ്ദുൾഗഫൂർ, ദീപു ആന്റണി തുടങ്ങിയവർ മാർഗനിർദേശം നൽകി.
Tags : Local News Nattuvishesham Wayanad